29.4 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • ഓട്ടം കഴിഞ്ഞ് വരുമ്പോൾ റോഡരികിൽ ഒരു പൊതി, തുറന്നപ്പോൾ 1 ലക്ഷം രൂപ! പൊലീസിലേൽപ്പിച്ച് മാതൃകയായി ഓട്ടോ ഡ്രൈവർ
Uncategorized

ഓട്ടം കഴിഞ്ഞ് വരുമ്പോൾ റോഡരികിൽ ഒരു പൊതി, തുറന്നപ്പോൾ 1 ലക്ഷം രൂപ! പൊലീസിലേൽപ്പിച്ച് മാതൃകയായി ഓട്ടോ ഡ്രൈവർ

അരൂർ: ആലപ്പുഴയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ പണം പൊലീസിനെയേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. തുറവൂർ പഞ്ചായത്ത് ഒൻപതാംവാർഡ് വളമംഗലം പീടികത്തറയിൽ ബിനീഷാണ് റോഡരികിൽനിന്നു കിട്ടിയ ഒരു ലക്ഷം രൂപ കുത്തിയതോട് പൊലീസിനെ ഏൽപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തുറവൂർ സ്റ്റാൻഡിലെ ഡ്രൈവറായ ബിനീഷ്, ഓട്ടം കഴിഞ്ഞ് മടങ്ങവേയാണ് ജങ്ഷന് കിഴക്കുഭാഗത്തെ റോഡരികിൽ ഒരു പൊതി ശ്രദ്ധയിൽപ്പെട്ടത്.

പണം നഷ്ടമായവർ അന്വേഷിച്ചെത്തുമെന്നു കരുതി ഏറെനേരം കാത്തുനിന്നെങ്കിലും ആരും വന്നില്ല. തുടർന്ന്, ഓട്ടോത്തൊഴിലാളികളുമായി ഇക്കാര്യം സംസാരിക്കുകയും അവരുമായിച്ചേർന്ന് പണം, കുത്തിയതോട് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഐഎൻടിയുസിയുടെ തുറവൂർ റീജണൽ സെക്രട്ടറിയും സേവാദളിന്റെ ജില്ലാ സെക്രട്ടറിയുമാണ് ബിനീഷ്.

Related posts

വയനാട്ടിലെ വന്യജീവിആക്രമണം; ജില്ലയിലെ ജനപ്രതിനിധികളുമായിമുഖ്യമന്ത്രി ചര്‍ച്ച നടത്തി;യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു

Aswathi Kottiyoor

ശക്തമായ കാറ്റ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Aswathi Kottiyoor

അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ, 2 പേർ നിരീക്ഷണത്തിൽ

Aswathi Kottiyoor
WordPress Image Lightbox