22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ, 2 പേർ നിരീക്ഷണത്തിൽ
Uncategorized

അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ, 2 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച അഞ്ചുപേർ ചികിത്സയിൽ തുടരുന്നു. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ ഉണ്ട്. ഇവരുടെ സാമ്പിൾ ഫലങ്ങൾ ഇന്ന് കിട്ടിയേക്കും. 23-ാം തീയതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കൾ, ഒരു പേരൂർക്കട സ്വദേശി എന്നിങ്ങനെ ആകെ അഞ്ച് പേർക്കാണ് നിലവിൽ ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നാല് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെല്ലിമൂട് സ്വദേശികൾക്ക് രോഗം ബാധിച്ചത് കാവിൻകുളത്തിൽ നിന്നെന്നാണ് നിഗമനം. എന്നാൽ പേരൂർക്കട സ്വദേശിക്ക് രോഗം പിടിപ്പെട്ടത് എവിടെ നിന്നെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. നെയ്യാറ്റിൻകര നെല്ലിമൂടിൽ 39 പേർ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം

Related posts

ആറളം ഫാമിൽ കള്ള്ചെത്ത് തൊഴിലാളികളെ കാട്ടാന ഓടിച്ചു. ഒരാൾക്ക് പരിക്ക് . ആറളം ഫാമിൽ കള്ള്‌ചെത്ത് തൊഴിലാളികളെ കാട്ടാന ഓടിച്ചു.ഒരാൾക്ക് പരിക്ക്.ഓടുന്നതിനിടെ വീണ് പരിക്കേറ്റ രജീഷ് നെല്ലിക്കയെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന മഹേഷും കാട്ടാനയുടെ ആക്രമത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്

Aswathi Kottiyoor

കർണാടകയിലെ വെറുപ്പിന്റെ കമ്പോളം പൂട്ടി, സ്‌നേഹത്തിന്റെ കട തുറന്നു: രാഹുൽ ഗാന്ധി

Aswathi Kottiyoor

ഷു​ഗർ നില 300 കടന്നു; വിവാദങ്ങൾക്ക് വിരാമമിട്ട് കെജ്രിവാളിന് ഇൻസുലിൻ നൽകി തീഹാർ ജയിൽ അധികൃതർ

Aswathi Kottiyoor
WordPress Image Lightbox