27.4 C
Iritty, IN
October 28, 2024
  • Home
  • Uncategorized
  • പിഎം ആർഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കൾക്ക് നോട്ടീസ് നൽകി പ്രിൻസിപ്പൽ
Uncategorized

പിഎം ആർഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കൾക്ക് നോട്ടീസ് നൽകി പ്രിൻസിപ്പൽ

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പുറത്തേക്ക്. ആ‍ർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ആർഷോ. എന്നാൽ ദീ‍ർഘനാളായി ആർഷോ കോളജിൽ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കിൽ കോളജിൽ നിന്ന് പുറത്താക്കുമെന്ന് നോട്ടീസ് നൽകിയിരിക്കുകയാണ് കോളേജ് അധികൃതർ. ആർഷോയുടെ മാതാപിതാക്കൾക്കാണ് പ്രിൻസിപ്പൽ നോട്ടീസ് നൽകിയത്.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ആ‍‍ര്‍ഷോ രംഗത്തെത്തി. കോളേജിൽ നിന്ന് പുറത്തുപോവുകയാണെന്ന് ആർഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചതായാണ് വിവരം. ഇക്കാര്യത്തിൽ കോളേജധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്. മുഴുവൻ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷൻ നൽകുന്നതിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.

എക്സിറ്റ് പോൾ ഒപ്ഷനെടുത്താലും ആർഷോയെ ബിരുദം നൽകി പറഞ്ഞയക്കാനാവില്ല. ഇക്കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. സാധാരണ ഗതിയിൽ എക്സിറ്റ് പോൾ ഒപ്ഷനെടുക്കണമെങ്കിൽ ആറു സെമസ്റ്ററുകളിലെ മുഴുവൻ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റൻഡൻ്സും വേണമെന്നാണ് സർവ്വകലാശാല ചട്ടം. ഈ സാഹചര്യത്തിലാണ് സർവ്വകലാശാല യൂണിവേഴ്സിറ്റിയോട് വിശദീകരണം തേടിയത്. ആറ് സെമസ്റ്ററുകളിലെ പരീക്ഷ മുഴുവനായും പാസാകാത്ത ആർഷോയ്ക്ക് എങ്ങനെ എക്സിറ്റ് പോൾ നൽകുമെന്നാണ് അധ്യാപകരെ ആശയക്കുഴപ്പത്തിലാക്കുന്നത്.

Related posts

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ യോഗദിനം ആചരിച്ചു

Aswathi Kottiyoor

എക്സൈസിന് മാസപ്പടി നല്‍കില്ല, ആരെങ്കിലും ചോദിച്ചാല്‍ പരാതി നല്‍കും’ മുന്നറിയിപ്പുമായി തൃശൂരിലെ ബാര്‍ ഉടമകള്‍

Aswathi Kottiyoor

ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാന്‍ കൊണ്ടുവന്ന ആരോപണം: അനില്‍ ആന്റണി

Aswathi Kottiyoor
WordPress Image Lightbox