21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പ്രകാരം 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പ്രത്യേക അന്വേഷണ സംഘം
Uncategorized

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പ്രകാരം 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പ്രത്യേക അന്വേഷണ സംഘം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പ്രകാരം 25 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തു. ഭൂരിഭാഗം കേസുകളും ആരെയും പ്രതിചേര്‍ക്കാതെയാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ച ശേഷമാകും തുടര്‍നടപടികള്‍.

രണ്ടു ദിവസം കൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം ഉണ്ടായ പരതികളിലാണ് അന്വേഷണം സംഘം കേസ് എടുത്തിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ മൊഴികള്‍ പ്രകാരം കേസ് എടുക്കണം എന്ന് ഹൈ കോടതിയുടെയും ആവശ്യം ശക്തമായതോടെയാണ് കൂട്ടത്തോടെ കേസ് എടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചത്.

കുറ്റാരോപിതരുടെ വിവരങ്ങള്‍ പല മൊഴികളിലും വ്യക്തമല്ലത്തിനാല്‍ പല കേസുകളിലും പ്രതികളുടെ പേരുകള്‍ ചേര്‍ത്തിട്ടില്ല. പ്രതികള്‍ ഉള്ള കേസുകളില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കും. തിങ്കളാഴ്ച ഹൈ കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പുതിയ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘം കോടതിയെ അറിയിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമാകും പ്രതികളിലേക്കുള്ള അന്വേഷണം വ്യാപിപ്പിക്കുക. പരാതികളുടെ അടിസ്ഥാനത്തില്‍ എടുത്ത കേസുകള്‍ അടക്കം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 54 ആയി. പരാതികളുടെ അടിസ്ഥാനത്തില്‍ നേരത്തെ 29 കേസുകളാണ് എടുത്തിരുന്നത്.

Related posts

പൊഴുതനയിൽ അർധരാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന് നാട്ടുകാർ; അന്വേഷണം തുടങ്ങി

Aswathi Kottiyoor

പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിലൽ കുഴിച്ചിട്ട നിലയിൽ

Aswathi Kottiyoor

*ഉളിക്കല്‍ പഞ്ചായത്തിലെ ജനവാസ മേഖലയിലെ കാട്ടാന അക്രമണം.. അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിയുമായി  എല്‍ഡിഎഫ് പ്രതിനിധിസംഘം കൂടിക്കാഴ്ച്ച നടത്തി.*

Aswathi Kottiyoor
WordPress Image Lightbox