32.3 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • മലപ്പുറമെന്ന് പറഞ്ഞത് വിമാനത്താവളം അവിടെയായതിനാലെന്ന് മുഖ്യമന്ത്രി; ‘ഒരു സമുദായത്തെയും കുറ്റപ്പെടുത്തിയില്ല’
Uncategorized

മലപ്പുറമെന്ന് പറഞ്ഞത് വിമാനത്താവളം അവിടെയായതിനാലെന്ന് മുഖ്യമന്ത്രി; ‘ഒരു സമുദായത്തെയും കുറ്റപ്പെടുത്തിയില്ല’


തൃശ്ശൂർ: നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സംസ്ഥാനത്ത് പൊലീസ് കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കടത്ത് സ്വർണം പിടിച്ചത് ചെയ്യാൻ പാടില്ലാത്ത കാര്യമെന്ന നിലയിലാണ് ചിലരുടെ പ്രചരണം. ഇതൊക്കെ നടന്നോട്ടെ എന്ന് ഏജൻസികൾ കരുതണമെന്നാണോയെന്ന് അൻവറിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. മൂന്നു വർഷത്തിൽ 147.9 കിലോ കടത്ത് സ്വർണം പൊലീസ് പിടികൂടി. ഇതിൽ 124 കിലോ സ്വർണം പിടിച്ചത് മലപ്പുറത്ത് നിന്നാണ്. അവിടെയാണ് കരിപ്പൂർ വിമാനത്താവളമുള്ളത്. അതുകൊണ്ടാണ് ആ ജില്ലയിൽ നിന്ന് പിടിച്ചത് എന്നു പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

എഐ ക്യാമറയെ കൂസാത്തവര്‍ക്ക് മുന്നറിയിപ്പ്! നിയമലംഘനം പകര്‍ത്തിയത് 150ലധികം തവണ, പിഴ തുക കേട്ട് ഞെട്ടി യുവാവ്

Aswathi Kottiyoor

ബസ് ജീവനക്കാരനെ തല്ലി കൈയൊടിച്ച് ബസ് ഉടമകള്‍, അടിയുടെ ദൃശ്യം പ്രതികള്‍ തന്നെ പ്രചരിപ്പിച്ചു, ഒടുവില്‍ പിടിവീണു

Aswathi Kottiyoor
WordPress Image Lightbox