32.3 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • ‘സാറേ റോഡിലൊരു നിലവിളക്ക്, ഒരാൾപ്പൊക്കമുണ്ട്’; സ്റ്റേഷനിലേക്കൊരു വിളി, അവകാശികളില്ല, അന്വേഷണം തുടങ്ങി പൊലീസ്
Uncategorized

‘സാറേ റോഡിലൊരു നിലവിളക്ക്, ഒരാൾപ്പൊക്കമുണ്ട്’; സ്റ്റേഷനിലേക്കൊരു വിളി, അവകാശികളില്ല, അന്വേഷണം തുടങ്ങി പൊലീസ്


കൊച്ചി: ദുരൂഹ സാഹചര്യത്തിൽ ഒരാൾ പൊക്കത്തിൽ നിലവിളക്ക് കണ്ടെത്തിയ സംഭവത്തിൽ പറവൂർ പൊലീസ് അന്വേഷണം തുടങ്ങി. ഓടിൽ നിർമ്മിച്ച നിലവിളക്കിന് 30,000 രൂപയിലേറെ വില വരും. റോഡരികിൽ ഇത്രയും വലിയ വിളക്ക് എങ്ങനെ വന്നു എന്നതാണ് അത്ഭുതം. ആരും ഇതുവരെ അവകാശം പറഞ്ഞ് സ്റ്റേഷനിൽ എത്തിയിട്ടുമില്ല. ഇന്നലെ രാവിലെയാണ് പറവൂർ പൊലീസ് സ്റ്റേഷനിലേക്കൊരു കോൾ വന്നത്. ഇട റോഡിന് സമീപത്തായി ഒരാൾ പൊക്കത്തിലൊരു നിലവിളക്ക് ഇരിക്കുന്നു സാർ എന്നാണ് വിളിച്ചയാൾ പറഞ്ഞത്. അങ്ങനെയാണ് ആദം പ്ലാസക്ക് സമീപത്തുള്ള ഇടറോഡിലേക്ക് പൊലീസ് എത്തുന്നത്.

നോക്കുമ്പോൾ അവകാശികൾ ആരുമില്ലാതെ ഒറ്റക്കൊരു നിലവിളക്കാണ് പൊലീസ് കണ്ടത്. നിലവിളക്ക് പൊലീസ് ഉദ്യാഗസ്ഥർ ജീപ്പിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്നൊരു ഓട്ടോറിക്ഷയിൽ കയറ്റി നിലവിളക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തലയെടുപ്പോടെ സ്റ്റേഷനിലാണ് ഇപ്പോൾ നിലവിളക്കുള്ളത്. ഓടിൽ നിർമ്മിച്ച നിലവിളക്കിന് 30000 രൂപയിലേറെ വിലയുണ്ട്.

Related posts

വീട്ടുകാരുടെ മുന്നിൽ വെച്ച് വ്യാപാരിയെ വെടിവെച്ച് കൊന്നു; തടയാനെത്തിയ അമ്മയ്ക്കും പരിക്ക്

Aswathi Kottiyoor

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് എന്തുകൊണ്ട്? എല്ലാ സംശയങ്ങള്‍ക്കും മറുപടിയുമായി ആര്‍ബിഐ

Aswathi Kottiyoor

രാഹുല്‍ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും

Aswathi Kottiyoor
WordPress Image Lightbox