പ്രമുഖ മറൈന്‍ കമ്പനികളും ബ്രാന്‍ഡുകളും പങ്കെടുക്കുന്ന ഖത്തർ ബോട്ട് ഷോ നവംബർ 6ന് ആരംഭിക്കും. ഓള്‍ഡ് ദോഹ തുറമുഖത്ത് നടക്കുന്ന പ്രദർശനം നവംബര്‍ 9 വരെ തുടരും. പ്രാദേശികമായി ഖത്തറില്‍ നിര്‍മ്മിച്ച ബോട്ടുകളും മറൈന്‍ കപ്പലുകളും പ്രദർശനത്തിലുണ്ടാകും. 20,000 സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഓള്‍-വാട്ടര്‍ സ്ലോട്ടുകളുടെ 95 ശതമാനവും ബുക്ക് ചെയ്തതായി ഓള്‍ഡ് ദോഹ പോര്‍ട്ട് അറിയിച്ചു. സൂപ്പര്‍ യാച്ചുകളും ബോട്ടുകളും പ്രദര്‍ശനത്തിനെത്തും.