ശാസ്ത്രീയവും സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ തരത്തില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൈത്തൊഴിലുകള്‍, കലകള്‍, കരകൗശല വിദ്യ, നാടന്‍ ഭക്ഷണം തുടങ്ങിയവയുമായി കോര്‍ത്തിണക്കി പ്രാദേശിക ജനവിഭാഗത്തെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇതിന്‍റെ ഭാഗമാകും.
എല്ലാ കാലാവസ്ഥ സീസണിലും സന്ദര്‍ശിക്കാന്‍ കഴിയാവുന്ന സ്ഥലമാക്കി കേരളത്തെ മാറ്റുന്നതില്‍ ഉത്തരവാദിത്ത ടൂറിസത്തിന് വലിയ പങ്കു വഹിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതിന് കൂടുതല്‍ പ്രോത്സാഹനമേകാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പദ്ധതിക്കായി 1,81,09,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ബേപ്പൂര്‍ ആര്‍ടി പദ്ധതി വികസനം (1,15,00,000 രൂപ), ആര്‍ടി മിഷന്‍ പ്രൊമോഷന്‍, മാര്‍ക്കറ്റിങ് (1,00,00,000 രൂപ), ആര്‍ടി മിഷന്‍ സൊസൈറ്റി 2024-25 രണ്ടം ഘട്ട വികസനം (90,99,381 രൂപ), പങ്കാളിത്ത വിനോദസഞ്ചാര പദ്ധതികളുടെ തുടര്‍ച്ച (50,00,000 രൂപ), ആര്‍ടി പരിശീലന പരിപാടി (38,10,000 രൂപ) എന്നീ പദ്ധതികള്‍ക്കായും തുക അനുവദിച്ചിട്ടുണ്ട്. ഭരണ, പ്രവര്‍ത്തന ചെലവുകളുടെ ആദ്യഘട്ടത്തിനായി 89,81,240 രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു.