27.6 C
Iritty, IN
October 19, 2024
  • Home
  • Uncategorized
  • ‘സുരക്ഷ മുഖ്യം’: ഇന്ത്യയില്‍ കിട്ടാത്ത 2 കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്യാന്‍ സല്‍മാന്‍
Uncategorized

‘സുരക്ഷ മുഖ്യം’: ഇന്ത്യയില്‍ കിട്ടാത്ത 2 കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്യാന്‍ സല്‍മാന്‍


മുംബൈ: കഴിഞ്ഞ ദിവസമാണ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി ലഭിച്ചത്. 5 കോടി നല്‍കിയില്ലെങ്കില്‍ സല്‍മാന് മരണമായിരിക്കും എന്നാണ് വാട്ട്സ്ആപ്പ് ഭീഷണിയില്‍ പറഞ്ഞിരുന്നത്. മുംബൈ ട്രാഫിക്ക് പൊലീസിന്‍റെ എമര്‍ജന്‍സി വാട്ട്സ്ആപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്.

അതേ സമയം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സൽമാൻ ഖാൻ ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ എസ്‌യുവി വാങ്ങിയതായി ബോളിവുഡ് സൊസൈറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ കാർ ലഭ്യമല്ലാത്തതിനാൽ താരം ദുബായിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതായാണ് റിപ്പോർട്ട്. കാറിന്‍റെ വില ഏകദേശം 2 കോടിയാണ്. കാർ ഇന്ത്യയിലേക്ക് വേഗത്തിൽ എത്തിക്കാൻ ഇതിലും കൂടുതല്‍ തുക താരം ചെലവഴിക്കുമെന്നാണ് വിവരം.

ഓൺലൈനിൽ ലഭ്യമായ കാറിന് വലിയ സുരക്ഷ പ്രത്യേകതകളാണ് ഉള്ളത്. ബുള്ളറ്റ് ഷോട്ടുകൾ തടയുന്നതിനുള്ള കട്ടിയുള്ള ഗ്ലാസ് ഷീൽഡുകൾ, ഡ്രൈവറെയോ യാത്രക്കാരനെയോ തിരിച്ചറിയുന്നത് തടയാനുള്ള സംവിധാനങ്ങള്‍ അടക്കം നിരവധി നൂതന സുരക്ഷാ നടപടികൾ എസ്‌യുവിയിൽ ഉണ്ട്.

കഴിഞ്ഞ വർഷവും സൽമാൻ യുഎഇയിൽ നിന്ന് മറ്റൊരു ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങി ഇറക്കുമതി ചെയ്തിരുന്നു, തനിക്കും പിതാവ് സലിം ഖാനും ആദ്യമായി ബിഷ്‌ണോയ് സംഘത്തിൽ നിന്ന് വധഭീഷണി ഉണ്ടായപ്പോഴാണ് ഈ കാര്‍ സല്‍മാന്‍ വാങ്ങിയത്.

Related posts

വരാപ്പുഴയിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; ഒരാൾ മരിച്ചു, ആറുപേർക്ക് പരിക്ക്*

Aswathi Kottiyoor

64 ദിവസം പ്രായമുള്ള ആ കുട്ടി മരിച്ചത് രക്തം വാർന്നോ? അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Aswathi Kottiyoor

പത്മജ വേണുഗോപാലിന്റേയും അനില്‍ ആന്റണിയുടേയും ബിജെപി പ്രവേശത്തില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍

Aswathi Kottiyoor
WordPress Image Lightbox