27.6 C
Iritty, IN
October 19, 2024
  • Home
  • Uncategorized
  • വിട്ടൊഴിയാത്ത മഴ! രഞ്ജിയില്‍ സഞ്ജു നാളെ ബാറ്റിംഗ് തുടരും, കൂട്ടിന് സച്ചിന്‍ ബേബിയും; കേരളം മികച്ച നിലയില്‍
Uncategorized

വിട്ടൊഴിയാത്ത മഴ! രഞ്ജിയില്‍ സഞ്ജു നാളെ ബാറ്റിംഗ് തുടരും, കൂട്ടിന് സച്ചിന്‍ ബേബിയും; കേരളം മികച്ച നിലയില്‍

ആളൂര്‍: രഞ്ജി ട്രോഫിയില്‍ കേരളം – കര്‍ണാടക മത്സരത്തിന്റെ രണ്ടാം ദിനത്തെ അവസാന സെഷന്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ആളൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിട്ടുണ്ട് കേരളം. സഞ്ജു സാംസണ്‍ (15), സച്ചിന്‍ ബേബി (23) എന്നിവരാണ് ക്രീസില്‍. വത്സല്‍ ഗോവിന്ദ് (31), രോഹന്‍ കുന്നുമ്മല്‍ (63), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഒന്നാംദിനം മഴയെ തുടര്‍ന്ന് മത്സരം ഏറെ വൈകിയാണ് ആരംഭിച്ചിരുന്നത്. ഇന്നലെ 23 ഓവര്‍ മാത്രമാണ് എറിയാന്‍ മാത്രമാണ് സാധിച്ചത്. നേരത്തെ ടോസ് നേടിയ കര്‍ണാടക, കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു.

Related posts

തെരഞ്ഞെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ 4.30ന് തുടങ്ങിയ ഓട്ടം; സ്വപ്ന നിന്നത് 22 കിമി താണ്ടി വരവൂരിൽ, ലക്ഷ്യം വലുത്

Aswathi Kottiyoor

ഇൻഡ്യമുന്നണിയെ കുറിച്ചു ആശങ്ക ഉണ്ടെങ്കിൽ വയനാട്ടിൽ സിപിഐ മാറി നിൽക്കട്ടെ: കെ.സി വേണുഗോപാൽ

Aswathi Kottiyoor

സിഗ്നലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു, കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറി കൈവരികൾ തകർന്നു

Aswathi Kottiyoor
WordPress Image Lightbox