കൊട്ടിയൂർ : കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം സംഘടിപ്പിച്ചു. നാടിൻ്റെ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ക്ഷീരകർഷകരുടെ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം കാണുന്നതിനും ആണ് കൊട്ടിയൂർ പഞ്ചായത്തിന്റെ്റെ നേതൃത്വത്തിൽ കാലിത്തീറ്റ വിതരണം സംഘടിപ്പിച്ചത്.
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്മംതുരുത്തി അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ ക്ഷീരോൽപാദക സംഘത്തിലെ നിരവധി ക്ഷീരകർഷകരാണ് കാലിത്തീറ്റ വിതരണത്തിൽ പങ്കാളികളായത്. കാലിത്തീറ്റ വിതരണത്തിൽ വാർഡ് മെമ്പർമാരായ ബാബു മാങ്കൂട്ടിൽ, ലൈസ തടത്തിൽ, പാൽ സൊസൈറ്റി പ്രസിഡന്റ് അഗസ്റ്റിൻ വടക്കേൽ തുടങ്ങി നിരവധി ആളുകൾ പങ്കാളികളായി.