30.2 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ‘കണ്ണ് തുറന്ന്, ഭരണഘടന കൈയിലേന്തി നീതിദേവത’; സുപ്രീംകോടതിയിൽ ‘പുതിയ നീതിദേവതാ’ പ്രതിമ
Uncategorized

‘കണ്ണ് തുറന്ന്, ഭരണഘടന കൈയിലേന്തി നീതിദേവത’; സുപ്രീംകോടതിയിൽ ‘പുതിയ നീതിദേവതാ’ പ്രതിമ


നീതി ദേവതയായി ഇന്ത്യന്‍ കോടതികളില്‍ ഇതുവരെ ഉണ്ടായിരുന്നത് ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളും പിടിച്ച്, കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടി നില്‍ക്കുന്ന ഒരു സ്ത്രീ പ്രതിമയായിരുന്നു. എന്നാല്‍, ആ കോളോണിയല്‍ പ്രതിമയെ മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. സുപ്രീംകോടതിയിൽ ജഡ്‌ജിമാരുടെ ലൈബ്രറിയിലാണ് പുതുതായി പ്രതിഷ്ഠിച്ച നീതിദേവതയുടെ പ്രതിമയുള്ളത്. പുതിയ നീതിദേവതയുടെ കണ്ണ് കറുത്ത തുണിയാല്‍ കെട്ടിമറയ്ക്കപ്പെട്ടിട്ടില്ല. മാത്രമല്ല. വലം കൈയിലെ വാളും ആ സ്ഥാനത്തില്ല. വാളിന് പകരം ഇന്ത്യന്‍ ഭരണഘടന. പ്രതിയമയുടെ പുതിയ മാറ്റങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചത്. പിന്നാലെ പ്രതിമയെ ചൊല്ലി രാഷ്ട്രീയ പേരും തുടങ്ങി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ്‌ റിപ്പോർട്ട്. ബ്രീട്ടീഷ് ഭരണക്കാലത്തെ രൂപങ്ങളിൽ നിന്നുള്ള മാറ്റമാണ് പുതിയ പ്രതിമയിലൂടെ സൂചിപ്പിക്കുന്നത്. പഴയ പ്രതിമയിൽ നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന സങ്കല്പത്തിലാണ് നീതി ദേവതാ പ്രതിമയുടെ കണ്ണുകെട്ടിയത്. കൈയിലെ വാൾ, അനീതിക്കെതിരെ കർശന നടപടിയെടുക്കാനുള്ള അധികാരവും. എന്നാൽ, ഇന്ത്യൻ രൂപത്തിലേക്ക് എത്തുമ്പോൾ രാജ്യത്തെ നിയമം ആർക്ക് നേരെയും കണ്ണടയ്ക്കുന്നില്ല എന്നാണ് ആശയമാണ് കണ്ണ് തുറന്ന പുതിയ പ്രതിമയ്ക്ക് പിന്നിൽ. വാൾ അക്രമത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന കോടതിയെ സൂചിപ്പിക്കാൻ വാൾ മാറ്റി പകരം ഭരണഘടന മുറുകെപ്പിടിക്കുന്ന നീതീദേവതയാക്കി.

Related posts

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്, വൻ ട്വിസ്റ്റ്, യുവതി നഴ്സിംഗ് കെയർ ടേക്കര്‍? റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകളോ?

Aswathi Kottiyoor

വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത; ഐഒഎ മെഡിക്കൽ സംഘത്തിന്‍റെ പിഴവല്ലെന്ന് പി ടി ഉഷ

Aswathi Kottiyoor

ഉറ്റവരെ തിരിച്ചറിയാൻ ഡിഎന്‍എ പരിശോധന; സാമ്പിളെടുക്കാൻ മാനസികാരോഗ്യ പ്രോട്ടോകോൾ തയ്യാറെന്നും ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox