23 C
Iritty, IN
October 17, 2024
  • Home
  • Uncategorized
  • വിമാന യാത്രക്കാര്‍ക്ക് തിരിച്ചടി; ലഗേജ് പരിധി കുറച്ചു, ഈ മാസം 27 മുതൽ നടപ്പാക്കും, അറിയിപ്പുമായി എയര്‍ലൈന്‍
Uncategorized

വിമാന യാത്രക്കാര്‍ക്ക് തിരിച്ചടി; ലഗേജ് പരിധി കുറച്ചു, ഈ മാസം 27 മുതൽ നടപ്പാക്കും, അറിയിപ്പുമായി എയര്‍ലൈന്‍

റിയാദ്: ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവ് കുറച്ചു. എക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. അതിൽ കാര്യമായ കുറവ് വരുത്തി.

എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തിൽ 25 കിലോ ലഗേജ് മാത്രമാക്കി. എക്കണോമി ക്ലാസ്സ് സ്മാർട്ട് വിഭാഗത്തിൽ 30 കിലോയും ഫ്ലെക്സ് വിഭാഗത്തിൽ 35 കിലോയുമാക്കി. നിശ്ചിത തൂക്കത്തിനുള്ളിൽ പരമാവധി അഞ്ചു ബാഗേജുകളാക്കി കൊണ്ടുപോകാം. പക്ഷെ ഒരു ബാഗേജ് 32 കിലോയിൽ കൂടാൻ പാടില്ല.

എക്കണോമി ക്ലാസ് ഹാൻഡ് ബാഗേജ് ആറു കിലോ തന്നെയായിരിക്കും. ബിസിനസ്സ് ക്ലാസ്സിൽ ഇതുവരെ 32+32 കിലോ ലഗേജായിരുന്നു അനുവദിച്ചിരുന്നത്. അത് ഇനി മുതൽ സ്മാർട്ട് വിഭാഗത്തിൽ 40 കിലോയും െഫ്ലക്സ് വിഭാഗത്തിൽ 50 കിലോയുമായി മാറും. ഹാൻഡ് ബാഗേജ് നിലവിലുള്ള ഒമ്പത് കിലോ തന്നെയായി തുടരും. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരും.

Related posts

ദക്ഷിണേന്ത്യയിൽ വൻ ഭൂരിപക്ഷത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി

Aswathi Kottiyoor

മലപ്പുറം പൊലീസിൽ വന്‍ അഴിച്ച് പണിക്ക് സർക്കാർ; എസ്‌പി-ഡിവൈഎസ്‌പി-എസ്എച്ച്ഒമാരെ മാറ്റും

Aswathi Kottiyoor

സമസ്ത നേതാവ് കെടി അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox