26 C
Iritty, IN
October 17, 2024
  • Home
  • Uncategorized
  • ടാങ്കർ തലകീഴായി മറിഞ്ഞു, ഇന്ധനം ശേഖരിക്കാനായി ആളുകൾ കൂടി, പൊട്ടിത്തെറി, നൈജീരിയയിൽ കൊല്ലപ്പെട്ടത് 147 പേർ
Uncategorized

ടാങ്കർ തലകീഴായി മറിഞ്ഞു, ഇന്ധനം ശേഖരിക്കാനായി ആളുകൾ കൂടി, പൊട്ടിത്തെറി, നൈജീരിയയിൽ കൊല്ലപ്പെട്ടത് 147 പേർ


മൈദുഗുരി: നൈജീരിയയിൽ നടുറോഡിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 147ലേറെ പേർ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബോർണോയിലെ മൈദുഗുരിയിൽ ചൊവ്വാഴ്ചയാണ് വലിയ അപകടമുണ്ടായത്. മജിയ നഗരത്തിൽ വച്ച് ഇന്ധന ടാങ്കറിന് നിയന്ത്രണം നഷ്ടമായതിന് പിന്നാലെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം.

തലകീഴായി മറിഞ്ഞ ഇന്ധന ടാങ്കറിൽ വലിയ രീതിയിൽ തീ പടരുന്നതിന്റേയും പൊട്ടിത്തെറിക്കുന്നതിന്റേയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ വച്ചുണ്ടായ അപകടത്തിൽ 147ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വളരെ പെട്ടന്ന് തീ പടർന്നതിനാൽ ആളുകൾക്ക് രക്ഷപ്പെടാനോ തീ അണയ്ക്കാനോ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായതെന്നാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരാൾ അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

നൈജീരിയയിലെ യോബേയിലേക്ക് പോവുകയായിരുന്നു ഇന്ധന ടാങ്കറാണ് രാത്രി 11.30ഓടെ പൊട്ടിത്തെറിച്ചത്. ടാങ്കർ മറിഞ്ഞതിന് പിന്നാലെ വലിയ രീതിയിൽ ആളുകൾ ടാങ്കറിന് ചുറ്റും കൂടി ചോരുന്ന ഇന്ധനം വാഹനങ്ങളിലാക്കി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു തീ പടർന്ന് ടാങ്കർ പൊട്ടിത്തെറിച്ചത്. അപകടമേഖലയിൽ നിന്ന് ഒഴിയണമെന്ന പൊലീസ് നിർദ്ദേശം അടക്കം അവഗണിച്ചാണ് ആളുകൾ ഇന്ധനം ശേഖരിക്കാൻ തുടങ്ങിയത്. ഇതാണ് വലിയ രീതിയിൽ ആളുകൾ മരിക്കാൻ ഇടയാക്കിയതെന്നാണ് അധികൃതർ അപകടത്തേക്കുറിച്ച് വിശദമാക്കുന്നത്.

Related posts

കണ്ടെത്തിയത് 70,000 രൂപ മാത്രം; ഇഡി പകപോക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ

Aswathi Kottiyoor

വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കാർ നിയന്ത്രണം വിട്ട് ഒരു ബൈക്കും 2 സ്കൂട്ടറുകളും ഇടിച്ച് തെറിപ്പിച്ചു, ഒരാൾ മരിച്ചു; കാർ ഡ്രൈവർ മദ്യലഹരിയിൽ?

Aswathi Kottiyoor
WordPress Image Lightbox