23 C
Iritty, IN
October 17, 2024
  • Home
  • Uncategorized
  • പാർട്ടി അന്വേഷിച്ചിട്ടും നടപടിയില്ല; സിപിഎം നേതാവിനെതിരെ പൊലീസിന് പീഡന പരാതി നൽകി വനിതാ നേതാവ്
Uncategorized

പാർട്ടി അന്വേഷിച്ചിട്ടും നടപടിയില്ല; സിപിഎം നേതാവിനെതിരെ പൊലീസിന് പീഡന പരാതി നൽകി വനിതാ നേതാവ്


ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന പരാതി. പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സിപിഎം ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡൻ്റുമായ യുവതിയാണ് പരാതിക്കാരി. പാർട്ടി ഓഫീസിൽ വച്ച് കയറിപ്പിടിച്ചുവെന്നും മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിൽ യുവതി ആദ്യം പാർട്ടിക്കാണ് പരാതി നൽകിയത്. ജില്ലാ സെക്രട്ടേറിയറ്റംഗത്തെ അന്വേഷണ കമ്മീഷനായി വച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം വീണ്ടും കുറ്റാരോപിതനായ ആളെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് കുറ്റാരോപിതനായ നേതാവ്. നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമാണ്.

Related posts

യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം; ബിജെപി പ്രവര്‍ത്തകൻ അറസ്റ്റിൽ

Aswathi Kottiyoor

മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം

Aswathi Kottiyoor

ട്യൂഷൻ ക്ലാസിന് വീട്ടിലെത്തിയ രണ്ടാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി, ടീച്ചർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox