25.5 C
Iritty, IN
October 13, 2024
  • Home
  • Uncategorized
  • മൂന്ന് തരം മയക്കുമരുന്നുകളുമായി യുവാവ് ആറ്റിങ്ങൽ പാലത്തിന് സമീപത്തു നിന്ന് പിടിയിലായി
Uncategorized

മൂന്ന് തരം മയക്കുമരുന്നുകളുമായി യുവാവ് ആറ്റിങ്ങൽ പാലത്തിന് സമീപത്തു നിന്ന് പിടിയിലായി

തിരുവനന്തപുരം: ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം നിന്ന് മയക്കുമരുന്നുമായി യുവാവ് പിടിയിൽ. നാവായികുളം വെട്ടിയറ വിളയിൽ പുത്തൻ വീട്ടിൽ പാച്ചൻ എന്നു വിളിക്കുന്ന പ്രവീണിനെയാണ് (28) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 2.65 ഗ്രാം എംഡിഎംഎ, 8.60 ഗ്രാം കഞ്ചാവ്, 4.82 ഗ്രാം ഇളം മഞ്ഞ നിറത്തിലുള്ള മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട പൗഡർ എന്നിവ പോലീസ് പിടികൂടി.

വിൽപനയ്ക്കായാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ കൈയിൽ സൂക്ഷിച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിഷ്ണു, സജിത്ത്, എ.എസ്.ഐ രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ കുമാർ, നിധിൻ, പ്രാശാന്ത്, ശരത് കുമാർ, പ്രാശാന്ത് കുമാരൻ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

ഒരു സ്ത്രീയോട് ശരീരം ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണം: ബാല

Aswathi Kottiyoor

ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് വാഗ്ദാനം നൽകി തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 27 ലക്ഷം രൂപ

Aswathi Kottiyoor

‘വിജയ് നായരാണ് ഇടപാടുകൾ നടത്തിയതെങ്കിൽ സിസോദിയയെ എങ്ങനെ പ്രതിയാകും’; ഇഡിയോട് ചോദ്യവുമായി സുപ്രീം കോടതി

Aswathi Kottiyoor
WordPress Image Lightbox