23.8 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • ഒരു സ്ത്രീയോട് ശരീരം ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണം: ബാല
Uncategorized

ഒരു സ്ത്രീയോട് ശരീരം ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണം: ബാല

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നടൻ ബാല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും നാലഞ്ചു ദിവസം ഇതിനെ കുറിച്ച് ചർച്ച ചെയ്തിട്ട് ഇതും മറക്കുമെന്നും നടൻ ബാല പറഞ്ഞു. കള്ളം ചെയ്തവർ നിയമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതു കൂടി കണ്ടെത്തിയ ശേഷമാണ് തെറ്റ് ചെയ്യുന്നത് എന്നും ബാല പറഞ്ഞു. റിപ്പോർട്ടർ ടി വി യുടെ ലൈവത്തോണിൽ ആയിരുന്നു നടന്റെ പ്രതികരണം.

‘എല്ലാ മേഖലയിലും സ്ത്രീകൾ ഇത്തരം അതിക്രമങ്ങൾ അനുഭവിക്കുന്നുണ്ട്. രാവണനെ പോലെ ജീവിക്കണം എന്ന ചിന്താഗതി എല്ലാവർക്കും വരും. എന്തിനാണ് കഷ്ടപ്പെട്ട് രാമനെ പോലെ ജീവിക്കുന്നത് എന്നും തോന്നും. നിയമങ്ങൾ ഉണ്ടായാൽ അത് പാലിക്കപ്പെടണം. ഒരു സ്ത്രീയോട് അവരുടെ ശരീരം ചോദിക്കുന്നത് ഏറ്റവും വലിയ ക്രൂരതയാണ്. അതിന് വഴങ്ങി കൊടുക്കുന്നതും അതിലേറെ ക്രൂരതയാണ്. ഇത്തരക്കാരെ ചെരിപ്പൂരി അടിക്കണം’ എന്ന് ബാല പറഞ്ഞു.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആഗസ്റ്റ് 19നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്.

Related posts

മാ​ഹി​യി​ൽ നി​ന്നു കടത്തിയ 4000 ലി​റ്റ​ർ ഡീ​സ​ൽ​ പി​ടി​കൂ​ടി; ക​ള്ള​ക്ക​ട​ത്തി​നാ​യി പ്ര​ത്യേ​കം രൂ​പ​കൽപ​ന ചെ​യ്ത വാഹനങ്ങൾ

Aswathi Kottiyoor

ഒറ്റ ദിനം, ലാഭം 14,61,217 രൂപ, ഒരു മാസം 4,38,36,500 രൂപ; കെഎസ്ആ‍‍‍‍ർടിസി ചുമ്മാ സീൻ മോനെ! ​ഗണേഷിന് വൻ കയ്യടി

Aswathi Kottiyoor

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് തടഞ്ഞ് യൂത്ത് കോൺഗ്രസ്; അഞ്ചു പേർ കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox