21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍; പുനഃപരിശോധന വേഗത്തിലാക്കും, ധാരണയായത് ഉച്ചകോടിയിൽ
Uncategorized

ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍; പുനഃപരിശോധന വേഗത്തിലാക്കും, ധാരണയായത് ഉച്ചകോടിയിൽ


ദില്ലി: ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍ പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണ. ലാവോസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഇന്ത്യ- ആസിയാന്‍ ഉച്ചകോടിയിലാണ് ധാരണ. ആസിയൻ രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾക്ക് കരാർ പ്രകാരം നൽകുന്ന ഇളവ്
പുനഃപരിശോധിക്കുന്നതിനുള്ള ചർച്ച നേരത്തെ തുടങ്ങിയിരുന്നു. 2009 ല്‍ മൻമോഹൻ സിംഗ് സർക്കാർ ഒപ്പു വച്ച ഇന്ത്യ ആസിയൻ കരാർ കേരളത്തിലടക്കം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണ് കരാർ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. പാമോലിൻ, തോട്ടം വിളകൾ എന്നിവയ്ക്ക് ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം ഉയർന്നത്. എല്ലാ രാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിൽ കരാർ
പുനഃപരിശോധിക്കുമെന്ന് ഉച്ചകോടിക്കു ശേഷം പുറത്തു വന്ന സംയുക്ത പ്രസ്താവന പറയുന്നു. ഇന്ന് കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നരേന്ദ്ര മോദി മടങ്ങും.

Related posts

‘പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ല’: പിണറായിയെ പരിഹസിച്ച് ചെന്നിത്തല

Aswathi Kottiyoor

എ‍ഡിഎമ്മിന്റെ മരണം: ദിവ്യയ്ക്ക് സംരക്ഷണം തുടർന്ന് പൊലീസ്; 11ാം ദിവസവും ചോദ്യം ചെയ്യാതെ ഒളിച്ചുകളി

Aswathi Kottiyoor

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ

Aswathi Kottiyoor
WordPress Image Lightbox