23.8 C
Iritty, IN
October 9, 2024
  • Home
  • Uncategorized
  • കണ്ണൂർ തളിപ്പറമ്പിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി
Uncategorized

കണ്ണൂർ തളിപ്പറമ്പിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പരശുറാം എക്സ്പ്രസിൽ നിന്നാണ് പൂക്കോത്ത് തെരുവിലെ 14 വയസുകാരനെ റെയിൽവേ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ടതിന് ശേഷമാണ് കുട്ടിയെ കാണാതാകുന്നത്. സ്കൂൾ യൂണിഫോമിൽ തന്നെയായിരുന്നു കുട്ടി. പിന്നീട് പക്കളത്ത് സുഹൃത്തുക്കൾക്കൊപ്പം കുട്ടിയെ കണ്ടിരുന്നു. ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. പിന്നീട് പലയിടത്തും തെരഞ്ഞെങ്കിലും കുട്ടിയെ കിട്ടിയില്ല.

ഇന്ന് രാവിലെ 11 മണിക്ക് ഇൻസ്റ്റയിൽ നിന്ന് അമ്മയ്ക്ക് കുട്ടി മെസേജയച്ചിരുന്നു. താൻ സേഫാണെന്നും ഉടൻ മടങ്ങിവരുമെന്നുമാണ് അറിയിച്ചത്. ഉച്ചയോടു കൂടി വീഡിയോ കോൾ ചെയ്തു‌. മലപ്പുറത്തുണ്ടെന്നും ട്രെയിനിൽ വരികയാണെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ പൊലീസ് തെരഞ്ഞതും കുട്ടിയെ കണ്ടെത്തിയതും.

Related posts

സംസ്ഥാനത്ത് നാളെ മുതൽ അടുത്ത 7 ദിവസം വരെ വ്യാപക മഴ

Aswathi Kottiyoor

ചെന്നൈയിൽ ക്ഷേത്രത്തിലെ ടാങ്കിൽ വീണ് അഞ്ച് പേർ മരിച്ചു

Aswathi Kottiyoor

ടിഎൻജി പുരസ്കാര സമർപ്പണം ഇന്ന്; അവാർഡ് ദാനം ചെറുവയൽ രാമൻ്റെ വീട്ടുമുറ്റത്ത്

Aswathi Kottiyoor
WordPress Image Lightbox