• Home
  • Uncategorized
  • ടിഎൻജി പുരസ്കാര സമർപ്പണം ഇന്ന്; അവാർഡ് ദാനം ചെറുവയൽ രാമൻ്റെ വീട്ടുമുറ്റത്ത്
Uncategorized

ടിഎൻജി പുരസ്കാര സമർപ്പണം ഇന്ന്; അവാർഡ് ദാനം ചെറുവയൽ രാമൻ്റെ വീട്ടുമുറ്റത്ത്

കൽപ്പറ്റ: ടി.എൻ.ഗോപകുമാറിൻ്റെ ഓർമ്മദിനമായ ഇന്ന് ടിഎൻജി പുരസ്കാരം നെൽ കർഷകനായ പത്മശ്രീ ചെറുവയൽ രാമന് സമ്മാനിക്കും. മാനന്തവാടി കമ്മനയിലെ ചെറുവയൽ രാമൻ്റെ വീട്ടുമുറ്റത്തുവച്ചാണ് പുരസ്കാര ദാനം. കാർഷിക അവകാശ പ്രവർത്തക ചുക്കി നഞ്ചുണ്ട സ്വാമിയാണ് ഏഴാമത് ടിഎൻജി പുരസ്കാരം സമ്മാനിക്കുക.

നേരിനൊപ്പം നിർഭയം സഞ്ചാരം. സത്യസന്ധവും സ്വതന്ത്രവുമായ വാർത്താ പരിചരണം. തൊഴിലിടത്തിൽ നിഷ്കർഷതയും അച്ചടക്കും, മാധ്യമവ പ്രവർത്തനത്തിൻ്റെ കണ്ണാടി സാധാരണക്കാരന് നേരെ തിരിച്ച ജേർണലിസ്റ്റ്. വാർത്തയ്ക്ക് കണ്ണാടിയിലൂടെ കാരുണ്യത്തിൻ്റെ മേൽവിലാസമെഴുതിയ ടി.എൻ.ഗോപുകമാർ ഓർമദിനമായ ഇന്ന് ടിഎൻജി പുരസ്കാര സമർപ്പണം.

പൈതൃക നെൽവിത്തുകളുടെ കാവലാൾ. അറിവനുഭവം കൊണ്ട് പരമ്പരാഗത നെൽവിത്തുകളെ സംരക്ഷിക്കുന്ന കർഷകൻ. കലർപ്പില്ലാത്ത കൃഷി ജീവിതത്തിന്, കൃഷിയറിവുകളുടെ അക്ഷയ ഖനിയായതിന് , ചെറുവയൽ രാമന് അംഗീകാരം. ഏഴാമത് ടി.എൻ.ജി പുരസ്കാര സമർപ്പണം ജേതാവിന്റെ വീട്ടുമറ്റത്ത് വച്ചുതന്നെ. ഗൃഹാതുരത്വം തളംകെട്ടി നിൽക്കുന്ന പുല്ലുമേഞ്ഞ വീട്ടരികിൽ കാർഷിക അവകാശ പ്രവർത്തക ചുക്കി നഞ്ചുണ്ട സ്വാമി പുരസ്കാരം സമ്മാനിക്കും. വൈകീട്ട് നാലുമണിക്കാണ് ചടങ്ങ്. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റെ സംഷാദ് മരയ്ക്കാർ, എഷ്യാനെറ്റ് ന്യൂസ് അസി.എക്സിക്യൂട്ടീവ്എ ഡിറ്റർ വിനു വി.ജോൺ, ടി.എൻ. ഗോപകുമാറിൻ്റെ സഹോദരൻ ടി.എൻ.ശ്രീകുമാർ, എഴുത്തുകാരൻ മഹേഷ് മംഗലാട്ട് എന്നിവർ പങ്കെടുക്കും

Related posts

തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി വിജയത്തിലേക്ക്

Aswathi Kottiyoor

2 തവണ വധശിക്ഷയ്ക്ക് വിധിച്ചു,11വർഷം ജയിലിലും; 9കാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു

Aswathi Kottiyoor
WordPress Image Lightbox