• Home
  • Uncategorized
  • ലഹരിക്കേസ്: സിനിമാതാരങ്ങളെ ചോദ്യം ചെയ്യും; കൊച്ചിയിലെ ‍ഡിജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡിസിപി
Uncategorized

ലഹരിക്കേസ്: സിനിമാതാരങ്ങളെ ചോദ്യം ചെയ്യും; കൊച്ചിയിലെ ‍ഡിജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡിസിപി

കൊച്ചി: ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. കൊച്ചിയിൽ നടന്ന ഡിജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കും. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ വിശദ പരിശോധനക്ക് അയച്ചെന്നും കെ എസ് സുദർശൻ അറിയിച്ചു.

എന്നാൽ ലഹരിക്കേസിൽ ഓംപ്രകാശിനെതിരെ ആരോപണങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് അഭിഭാഷകന്റെ പ്രതികരണം. കൊക്കെയ്ൻ ഉണ്ടായിരുന്ന കവർ പിടിച്ചെടുത്തു എന്നാണ് പറയുന്നത്. എന്നാൽ എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നു എന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് പൊലീസ് ചേർത്തിരുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Related posts

2013ല്‍ നാടിനെ ഞെട്ടിച്ച കേസില്‍ വിധി: യുവാവിന്റെ തല ബോംബ് വച്ച് തകര്‍ത്ത എഡ്വിന് ഇരട്ട ജീവപര്യന്തം

Aswathi Kottiyoor

മദ്യപിച്ച് വാഹനമോടിച്ച് സൈനികരായ സഹോദരങ്ങളുടെ അതിക്രമം; ആശുപത്രി ജീവനക്കാര്‍ക്കും പൊലീസിനും മര്‍ദനം

Aswathi Kottiyoor

പേരാവൂരിലെ ദിവസ വാടക രീതിയും ഭീമമായ വാടക വർധനവും നിർത്തലാക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ –

Aswathi Kottiyoor
WordPress Image Lightbox