24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം നടന്നു
Uncategorized

സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം നടന്നു


അടക്കാത്തോട്: സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം നടന്നു. മുതിർന്ന സഖാവ് എൻ എസ് സുലൈമാൻ പതാക ഉയർത്തി ആരംഭിച്ച സമ്മേളനത്തിൽ എ.എ സണ്ണി സ്വാഗതം പറയുകയും, പി ജെ ടോമി അധ്യക്ഷത വഹിക്കുകയും ചെയ്തു. സഖാവ് സി എം ജോയി നഗറിൽ (അടക്കാത്തോട്) വച്ച് നടന്ന സമ്മേളനം സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ബിനോയ്‌ കുര്യൻ ഉത്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജോർജ് കുപ്പക്കാട്ട് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ സുധാകരൻ,സി.ടി അനീഷ്,
പി.വി പ്രഭാകരൻ, തങ്കമ്മ സ്കറിയ, അഡ്വ.ജാഫർ നല്ലൂർ എന്നിവർ പങ്കെടുത്തു.

സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളന നഗരിയായ സ: കൈലാസൻ നഗറിൽ ഉയർത്തേണ്ട പതാകയും കൊടിമരവും വളണ്ടിയർ സേനയുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ജാഥയായി കൊണ്ടുവന്നു. സ്വാഗതം സംഘം ചെയർമാൻ
ജെറിഷ് ദേവസ്യ പതാക ഉയർത്തി. കൂടാതെ
ഒക്ടോബർ 7നു വൈകിട്ട് 4 മണിക്ക് അടക്കാത്തോട്ടിൽ ബഹുജനപ്രകടനവും പൊതു സമ്മേളനവും നടക്കും.

Related posts

നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് മന്ത്രി; മുഖ്യമന്ത്രി എന്ത് ചെയ്തു?’–പരിഹസിച്ച് സതീശൻ

Aswathi Kottiyoor

അയോഗ്യനാക്കപ്പെട്ട എംപി’: ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി

Aswathi Kottiyoor

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox