31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • രാഷ്ട്രീയക്കളി പാടില്ല, തിരുപ്പതി ലഡു കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സുപ്രീംകോടതി
Uncategorized

രാഷ്ട്രീയക്കളി പാടില്ല, തിരുപ്പതി ലഡു കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സുപ്രീംകോടതി


ദില്ലി: തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡു തയാറാക്കുന്നതിന് മൃഗക്കൊഴുപ്പു ചേര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി.ലക്ഷകണക്കിന് വിശ്വാസികളുടെ വികാരം ഉൾപ്പെടുന്നതാണ് ഈ വിഷയം എന്നും രാഷ്ട്രീയക്കളി പാടില്ലെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ് , കെ വി വിശ്വനാഥൻ എന്നിവർ നീരീക്ഷിച്ചു .

സിബിഐയില്‍ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ആന്ധ്ര പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയില്‍നിന്നുള്ള സീനിയര്‍ ഓഫിസറും സംഘത്തിലുണ്ടാവും . അന്വേഷണത്തിൻ്റെ മേൽനോട്ടം സിബിഐ ഡയറക്ടർ വഹിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം.

Related posts

ന്യൂമോണിയ; ഉമ്മന്‍ ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സന്ദര്‍ശകര്‍ക്ക് വിലക്ക്.

നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

പ്രതി പിടിയിൽ; ചാണപ്പാറ കൊലക്കേസ്

Aswathi Kottiyoor
WordPress Image Lightbox