25.2 C
Iritty, IN
September 30, 2024
  • Home
  • Uncategorized
  • ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
Uncategorized

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു


കേളകം: സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ്, നാഷണൽ സർവീസ് സ്കീം, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളിൽ നിന്നും ആരംഭിച്ച് കേളകം ബസ്റ്റാൻഡിൽ എത്തിച്ചേർന്ന റാലിയെത്തുടർന്ന് നടന്ന സമ്മേളനം പേരാവൂർ റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ എ സി ഷാജി ,സ്കൗട്ട് മാസ്റ്റർ കെ വി ബിജു , ഹന്നത്ത് പി ബി , അനാമിക പ്രേംരാജ്, അധ്യാപകരായ ലീപ കെ, സോണിയ സാമുവൽ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് , സ്കിറ്റ് എന്നിവയും സംഘടിപ്പിച്ചു.

Related posts

കോഴിക്കോട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

Aswathi Kottiyoor

ഭർത്താവ് വിദേശത്ത്, യുവാവിനെ ഞായറാഴ്ച വീട്ടിലേക്ക് വിളിച്ച് അൻസീന; പിന്നിൽ നിഗൂഡ പദ്ധതി, പരാതിയിൽ അറസ്റ്റ്

Aswathi Kottiyoor

സിദ്ധാര്‍ത്ഥൻ്റെ മരണം; 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്, രാജ്യത്തെവിടെയും പഠിക്കാനാകില്ല

Aswathi Kottiyoor
WordPress Image Lightbox