32.1 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; പുഷ്പന്‍ അന്തരിച്ചു
Uncategorized

കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; പുഷ്പന്‍ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഈ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

Related posts

കായംകുളം എക്സൈസിൻ്റെയും പൊലീസിൻ്റെയും സംയുക്ത ഓപ്പറേഷൻ, സാഹസികമായി കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരനെ പിടികൂടി

Aswathi Kottiyoor

വടക്കഞ്ചേരിയിൽ 188.5 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

വധൂവരന്മാർ നേരിട്ടു വരാതെ വിവാഹം റജിസ്റ്റർ ചെയ്യാനാകുമോ? അറിയണം ‘ആക്ടി’ലെ ഈ മാറ്റങ്ങൾ

Aswathi Kottiyoor
WordPress Image Lightbox