32.1 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത
Uncategorized

കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത


മാനന്തവാടി : കെ.സി.വൈ.എം മാനന്തവാടി രൂപത കർഷകരോടൊപ്പം എന്ന ആഹ്വാനവുമായി മണ്ണ് വിളമ്പി പ്രതിഷേധം സംഘടിപ്പിച്ചു. കടാശ്വാസ കുടിശിക, വിലകയറ്റം, കുടിയിറക്കൽ, വന്യ മൃഗശല്യം തുടങ്ങി കർഷകർ നേരിടുന്ന പ്രതിസന്ധികളെ അധികാരികളിലേക്ക് എത്തിക്കുന്നതിനും , പരിസ്ഥിതി ദുർബല പ്രദേശമായി കേരളത്തിലെ 131 വില്ലേജുകൾ പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെട്ടതിനെതിരെയും , കർഷകർക്ക് നൽകേണ്ട കുടിശിക ഇനിയെങ്കിലും നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുമാണ് മാനന്തവാടി ടൗണിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.
കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കത്തടത്തിൽ അധ്യക്ഷത വഹിച്ച സദസ്സ് കിഴങ്ങ് കർഷകനും ദേശീയ അവാർഡ് ജേതാവുമായ ഷാജി കേദാരം മണ്ണ് വിളമ്പി ഉദ്ഘാടനം ചെയ്തു.

A.K.C.C മാനന്തവാടി രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങാതെ കർഷക കടാശ്വാസ കുടിശികകൾ കൊടുത്ത് തീർക്കണമെന്നും മനുഷ്യൻ വസിക്കുന്ന ഇടങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന സാഹചര്യം തടയണമെന്നും എന്നും മുഖ്യപ്രഭാഷണത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ,രൂപത ട്രഷറർ ജോബിൻ തുരുത്തേൽ,രൂപത കോഡിനേറ്റർ ജോബിൻ മാർട്ടിൻ തടത്തിൽ, സിൻഡിക്കേറ്റ് അംഗങ്ങളായ വിന്ധ്യ പടിഞ്ഞാറയിൽ, ബിബിൻ പിലാപ്പള്ളിൽ,അജിത്ത് പോൾ പറയിടത്തിൽ, സി. ബെൻസി എസ് എച്ച് എന്നിവർ സംസാരിച്ചു. പ്രതിഷേധ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി യുവജനങ്ങളും വൈദികരും സിസ്റ്റേഴ്സും കർഷകരും പങ്കെടുത്തു.

Related posts

റോബിന്‍ ബസ് വീണ്ടും കോയമ്പത്തൂരിലേക്ക്

Aswathi Kottiyoor

തൃശൂരില്‍ വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു

Aswathi Kottiyoor

രാവിലെ കടവിനടുത്ത് കണ്ടു, പിന്നെ കണ്ടെത്തിയത് യുവാവിന്‍റെ മൃതദേഹം; ചുഴലി വന്ന് വീണതാകാമെന്ന് നിഗമനം

Aswathi Kottiyoor
WordPress Image Lightbox