24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാൻ പദ്ധതികളുമായി കെഎസ്ഇബി; വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കും, സേവനങ്ങൾ വാതിൽപ്പടിയിൽ
Uncategorized

ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാൻ പദ്ധതികളുമായി കെഎസ്ഇബി; വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കും, സേവനങ്ങൾ വാതിൽപ്പടിയിൽ

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ച് ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി കെ.എസ്.ഇ.ബി. ആദ്യപടിയെന്നോണം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടർന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാന്‍ തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2രാവിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍‍കുട്ടി നിര്‍‍വ്വഹിക്കും.

ഒക്ടോബർ 2ന് ഉപഭോക്തൃ സേവനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കെഎസ്ഇബിയുടെ എല്ലാ ജീവനക്കാരും ഓഫീസർമാരും ഓഫീസുകളിൽ എത്തും. അതത് ഓഫീസുകളിലെ പ്രശ്നങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാർ ചേർന്ന് ചർച്ച ചെയ്യുകയും സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതിയുടെ നടത്തിപ്പ് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.

പുതിയ കണക്ഷനുകൾ അനുവദിക്കുന്നതിന് നിയമപരമായ തടസങ്ങളൊന്നുമില്ലെങ്കില്‍ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ നല്‍കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും. ഒക്ടോബർ രണ്ട് മുതല്‍ എട്ട് വരെ ഉപഭോക്തൃ സേവന വാരമായി ആചരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഈ ദിനങ്ങളിൽ ജീവനക്കാർ ചേർന്ന് ഓഫീസും പരിസരവും വൃത്തിയാക്കുകുയും അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റുകയും ചെയ്യും. അതിനു പുറമെ വിതരണ വിഭാഗം കാര്യാലയങ്ങൾ സന്ദർശിക്കുന്ന പൊതുജനങ്ങൾക്ക് സവിശേഷ പരിഗണന നൽകി അവരുടെ പരാതികളും ആശങ്കകളും സംശയങ്ങളും പരിഹരിച്ചു നൽകും.

ഡിവിഷൻ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കാനും സംഗമത്തില്‍ ജനപ്രതിനിധികൾ, റെസിഡന്‍സ് അസോസിയേഷൻ പ്രതിനിധികൾ, മത, സാംസ്കാരിക സംഘടനാ പ്രതിനിധികൾ, പൗര പ്രമുഖർ തുടങ്ങിയവരെ ക്ഷണിച്ച് അവരുമായി സംവദിക്കുവാനും കെഎസ്ഇബി യൂണിറ്റുകൾക്ക് നിര്‍‍ദ്ദേശമുണ്ട്. സേവനത്തിലെ പരിമിതികളും പരാതികളും തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ സ്വീകരിക്കുന്നതിനായി അഭിപ്രായ സർവ്വേ നടത്താനും, ‘ഉപഭോക്തൃ സദസ്സ് എന്ന പേരിൽ വാട്സാപ് കൂട്ടായ്മകൾ രൂപീകരിച്ച് ഉപഭോക്താക്കളുമായി നിരന്തരം ആശയവിനിമയം നടത്താനും പദ്ധതിയുണ്ട്.

Related posts

ഭൂമിക്കടിയിൽ നിർമാണങ്ങളുണ്ടോയെന്ന് നോക്കും, അനിലിനെ എത്തിക്കുന്നത് വൈകും; മാന്നാർ കേസിൽ വലഞ്ഞ് പൊലീസ്

Aswathi Kottiyoor

സ്റ്റേഷനുകളില്‍ കയറിയിറങ്ങാനേ സമയമുള്ളൂ; ജീവന്‍ രക്ഷിക്കുന്ന 108 ആംബുലന്‍സ് ജീവനക്കാരെ ദ്രോഹിച്ച് പൊലീസ്

Aswathi Kottiyoor

കൊടും വേനലിലും പഴശ്ശി ജലസമൃദ്ധമെങ്കിലും ജലവിതാനം താഴുന്നത് ആശങ്കക്കിടയാക്കുന്നു

Aswathi Kottiyoor
WordPress Image Lightbox