22.2 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • കേളകം നരിക്കടവിൽ കാട്ടു പന്നികളെ പിടികൂടാൻ ഷൂട്ടർമാർ എത്തിയെങ്കിലും ഇതുവരെ പിടികൂടാനായില്ല
Uncategorized

കേളകം നരിക്കടവിൽ കാട്ടു പന്നികളെ പിടികൂടാൻ ഷൂട്ടർമാർ എത്തിയെങ്കിലും ഇതുവരെ പിടികൂടാനായില്ല

കേളകം: കേളകം നരിക്കടവിൽ കാട്ടുപന്നികളെ വെടിവെക്കുന്നതിനായി എംപാനൽ ഷൂട്ടർമാർ സ്ഥലത്തെത്തി. മടപ്പുരച്ചാൽ സ്വദേശി ജോബി സെബാസ്റ്റ്യൻ, വെള്ളർവള്ളി സ്വദേശി ജോയി പൗലോസ് എന്നീ രണ്ട് ഷൂട്ടർമാരാണ് കാട്ടുപന്നികളെ വെടിവെക്കാനായി ഇന്നലെ സന്ധ്യയോടെ എത്തിയത്. കാട്ടുപന്നികൾ കൃഷി നശിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ കർഷകനായ നടിക്കടവിലെ അറക്കൽ തോമസിന് പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് പന്നികളെ വെടിവെച്ചു കൊല്ലും എന്ന് ഉറപ്പ് നൽകിയിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ട പ്രകാരമാണ് ഷൂട്ടർമാർ സ്ഥലത്ത് എത്തിയത്. കാട്ടുപന്നികളെ വെടിവെക്കുന്നതിനായി കുറച്ചുദിവസം ഇവർ സ്ഥലത്ത് തുടരും. നരിക്കടവ് മേഖലയിലെ കൃഷിയിടങ്ങളിലും മറ്റും കാട്ടുപന്നികൾക്കായി ഇന്നലെ രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നിനെയും കണ്ടെത്താൻ സാധിച്ചില്ല. നരിക്കടവ് മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കാട്ടുപന്നികൾ കൂട്ടമായി ദിവസേന കൃഷിയിടങ്ങളിൽ എത്തി നിരവധി വിളകളാണ് നശിപ്പിക്കുന്നത്.

Related posts

എന്താണ് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ദിനം? അറിയേണ്ടതെല്ലാം

Aswathi Kottiyoor

എ​ണ്ണ​ച്ചോ​ർ​ച്ച; താ​യ്‌​ല​ൻ​ഡ് ക​ട​ൽ​ത്തീ​രം ദു​ര​ന്ത​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor

കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് വിലക്കേർപ്പെടുത്തി; പിഴ ചുമത്തുമെന്ന് ബോർഡ്, ഒടുവിൽ പിൻവാങ്ങി

Aswathi Kottiyoor
WordPress Image Lightbox