26.7 C
Iritty, IN
September 25, 2024
  • Home
  • Uncategorized
  • വീണ്ടും റെക്കോർഡിട്ട് സ്വർണവില; റോക്കറ്റ് വേഗത്തിൽ വില കൂടാനുള്ള കാരണം ഇതാണ്
Uncategorized

വീണ്ടും റെക്കോർഡിട്ട് സ്വർണവില; റോക്കറ്റ് വേഗത്തിൽ വില കൂടാനുള്ള കാരണം ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7060 രൂപയും, പവന് 480 രൂപ വർദ്ധിച്ച് 5,6480 രൂപയുമായി.

ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. കൂടാതെ 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി.അന്താരാഷ്ട്ര സ്വർണ്ണവില ഡോളറിലാണ്. ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്.

പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് വിലവർധന ക്രമാതീതമായി വർദ്ധിക്കുന്നത്. യുദ്ധ ആശങ്കകൾ വർദ്ധിക്കുമ്പോൾ സ്വർണത്തിൽ വൻ നിക്ഷേപങ്ങൾ കൂടും. ഉടൻ ഒരു വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വിലവർധനവ് തുടരും. മാത്രമല്ല, വരുംദിവസങ്ങളിൽ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്.

Related posts

‘വടകരയിൽ മത്സരിക്കണമെന്നറിഞ്ഞ് ഞെട്ടി’; വടകരയുടെ ടീച്ചറമ്മ ടിപിയുടെ അമ്മ പത്മിനിയമ്മയെന്ന് ഷാഫി പറമ്പിൽ

Aswathi Kottiyoor

ധനപ്രതിസന്ധിയിൽ ഒന്നാം പ്രതി തോമസ് ഐസക്; കാവിനിറമുള്ള ഫെയ്സ്ബുക്ക് ക്യാപ്‌സ്യൂളിലൂടെ ആശ്വസിക്കുന്നു’

Aswathi Kottiyoor

നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക് ഇടിച്ചു കയറി; പമ്പ് ജീവനക്കാരനു പരിക്ക്, മെഷീൻ തകര്‍ത്തു

Aswathi Kottiyoor
WordPress Image Lightbox