24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • കയറും മുൻപ് ബസ് മുന്നോട്ടെടുത്തു; സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ച് വീണു
Uncategorized

കയറും മുൻപ് ബസ് മുന്നോട്ടെടുത്തു; സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ച് വീണു


കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചു വീണു. കോഴിക്കോട് ജില്ലയിലെ പേരാമ്പ മുളിയങ്ങളിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ 9.45 ഓടെ വിദ്യാർത്ഥി സ്കൂളിലേക്ക് പോകാൻ ബസിൽ കയറുകയായിരുന്നു. എന്നാൽ നല്ല തിരക്കുണ്ടായിരുന്ന ബസിൽ വിദ്യാർത്ഥി സുരക്ഷിതമായി നിൽക്കുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തു. ബസിൽ നിന്ന് തെറിച്ച് പുറമിടിച്ച് തറയിൽ വീണ വിദ്യാർത്ഥിക്ക് ചുമലിൽ സ്കൂൾ ബാഗുണ്ടായിരുന്നതിനാൽ രക്ഷയായി. കുട്ടി പരിക്കേൽക്കാതെ തന്നെ രക്ഷപ്പെട്ടു. പിന്നാലെ ബസ് ജീവനക്കാരോട് നാട്ടുകാർ കുപിതരായി. പ്രദേശത്ത് ഈ സംഭവം സ്ഥിരമെന്നാണ് നാട്ടുകാർ പറയുന്നത്.

Related posts

സ്ത്രീകള്‍ക്ക് നിയമപരിരക്ഷ ലഭ്യമാക്കാന്‍ പൊലീസ് ഇടപെടല്‍ ഫലപ്രദമാകണം: അഡ്വ. പി.സതീദേവി

Aswathi Kottiyoor

13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം; ചികിത്സക്കായി ക്ലിനിക്കിലെത്തിയപ്പോൾ; പോക്സോ കേസ്

Aswathi Kottiyoor

8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ

Aswathi Kottiyoor
WordPress Image Lightbox