29.1 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • എരിവുപോലെ വിലയും; കുതിച്ചുയര്‍ന്ന് കാന്താരി വില
Uncategorized

എരിവുപോലെ വിലയും; കുതിച്ചുയര്‍ന്ന് കാന്താരി വില

കാന്താരിമുളകിന്റെ ഉപയോഗം വർധിക്കുകയും ലഭ്യതകുറയുകയും ചെയ്തതോടെ വില കിലോവിന് 600 രൂപയ്ക്കുമേല്‍ കടന്നു. ഉണങ്ങിയ കാന്താരിമുളകിന് പറയുന്ന വിലയാണ്.

കാന്താരിമുളക് ഉപ്പിട്ട് വഴറ്റി ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് ഡിമാൻഡ് കൂടിയത്. കാന്താരി വലിയ അളവില്‍ മാർക്കറ്റിലേക്ക് എത്താത്തതിനാല്‍ നിയതമായ വിലയുമില്ല. രണ്ടുമാസംമുൻപ്‌ പച്ചക്കാന്താരിക്ക്‌ ആയിരത്തിനുമുകളില്‍ വിലയുയർന്നിരുന്നു.

വിദേശമലയാളികളാണ് അവധിക്കുവന്നു പോകുമ്പോൾ സ്വന്തമാവശ്യത്തിനും സുഹൃത്തുക്കള്‍ക്കും നല്‍കാൻ വലിയ അളവില്‍ ഉണക്കി കൊണ്ടുപോകുന്നത്. ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ലഭ്യമാണിപ്പോള്‍. രാസവസ്തുക്കളുടെ സാന്നിധ്യമില്ല എന്നതും ഉണക്കിവെച്ചാല്‍ ദീർഘകാലം കേടുകൂടാതെയിരിക്കുമെന്നതിനാലും കാന്താരിക്ക് പ്രിയം കൂടി. മുളക് അച്ചാറിനും ആവശ്യക്കാരേറേ.

പച്ചനിറമുള്ള കാന്താരിക്കാണ് വെള്ളക്കാന്താരിയെക്കാള്‍ വില കൂടുതല്‍. വെള്ളക്കാന്താരിക്ക് വലുപ്പംപോലെതന്നെ തൂക്കക്കൂടുതലുമുണ്ട്. മഴക്കാലത്ത് ഉത്‌പാദനം തീരെ കുറവായതിനാല്‍ വിലയും കുതിച്ചുകയറും. ആവശ്യമുയർന്നപ്പോള്‍ വില കൂടിവരുന്നതിനാല്‍ വരുമാനമാർഗമെന്നനിലയില്‍ പ്രത്യേകിച്ച്‌, വീട്ടമ്മമാർ കൂടുതലായി കാന്താരിക്കൃഷിയിലേക്ക് തിരിയുന്നുണ്ട്. കാന്താരിമുളകിന് കാര്യമായ കീടബാധയില്ല. പ്രത്യേകപരിചരണവും വേണ്ട. ഇതെല്ലാം കാന്താരിക്കൃഷിക്ക് അനുകൂലഘടകങ്ങളാണ്.

Related posts

മമതാ ബാനർജിയുടെ വീട് തകർക്കാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ആഹ്വാനം; അഞ്ചുപേർ അറസ്റ്റിൽ

Aswathi Kottiyoor

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

Aswathi Kottiyoor

വടക്കൻ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേൽ ടാങ്കുകൾ, കരമാർഗ്ഗവും ആക്രമണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox