30.2 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; വീണ്ടും 55,000 കടന്നു
Uncategorized

റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; വീണ്ടും 55,000 കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില വീണ്ടും 55000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,080 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഇടിഞ്ഞിരുന്നു. ഇന്നലെ 200 രൂപയാണ് പവന് കുറഞ്ഞത്. മൂന്ന് ദിവസങ്ങൾകൊണ്ട് 440 രൂപയോളം ഇടിവുണ്ടായിരുന്നു. വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭമെടുത്ത് തുടങ്ങിയതോടെ സ്വർണവില കുതിക്കുകയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6885 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5715 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു രൂപയാണ് വെള്ളിക്ക് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

Related posts

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.

Aswathi Kottiyoor

മഴു ഉപയോഗിച്ച് മകളുടെ കഴുത്തിൽ വെട്ടി: ക്രൂരത മദ്യലഹരിയിൽ?; വേദനയായി നക്ഷത്ര

Aswathi Kottiyoor

ദത്തെടുത്ത 12 വയസുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് 109 വർഷം തടവ്; പീഡന വിവരം അറിഞ്ഞത് മറ്റൊരു കുടുംബത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox