27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഇന്ത്യന്‍ ആകാശത്ത് പറക്കാൻ തുടങ്ങിയിട്ട് 20 വര്‍ഷങ്ങള്‍, യത്രക്കാർക്ക് 20 ശതമാനം ഓഫറുമായി ഇത്തിഹാദ്
Uncategorized

ഇന്ത്യന്‍ ആകാശത്ത് പറക്കാൻ തുടങ്ങിയിട്ട് 20 വര്‍ഷങ്ങള്‍, യത്രക്കാർക്ക് 20 ശതമാനം ഓഫറുമായി ഇത്തിഹാദ്


യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് ഇന്ത്യക്കാര്‍ക്ക് പ്രത്യേക കിഴിവോടെയുള്ള വിമാനയാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്ക്, ടൊറന്‍റോ, ലണ്ടന്‍ തുടങ്ങിയ സ്ഥങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 20 ശതമാനം കിഴിവാണ് ഇത്തിഹാദിന്‍റെ ഓഫര്‍. 2024 ഒക്ടോബര്‍ 1 നും 2025 മാര്‍ച്ച് 15 നും ഇടയില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്കാണ് ഈ പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭ്യമാക്കുക. നാളേക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം. ഇത്തിഹാദ് ഇന്ത്യയില്‍ സര്‍വീസ് തുടങ്ങി 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഓഫര്‍ നല്‍കുന്നത്. ‘ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നതിന്‍റെ 20 വര്‍ഷം ആഘോഷിക്കുന്നതിനായി, പുതിയ ലക്ഷ്യങ്ങള്‍ സ്വപ്നം കാണാന്‍ പ്രത്യേക നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,’ എന്ന് ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തിഹാദ് എയര്‍ലൈനിന്‍റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുന്ന ഫ്ലൈറ്റുകള്‍ക്ക് ഇക്കണോമി, ബിസിനസ് വിഭാഗങ്ങളില്‍ 20% വരെ നിരക്കിളവ് ഈ ഓഫര്‍ പ്രകാരം ലഭിക്കും.

2004-ല്‍ മുംബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇന്ത്യ ഇത്തിഹാദിന് തന്ത്രപ്രധാനമായ ഒരു വിപണിയാണ് . നിലവില്‍ ഇത്തിഹാദ് എയര്‍ലൈന്‍സ് ഇന്ത്യയിലുടനീളമുള്ള 11 സ്ഥലങ്ങളിലേക്ക് ആഴ്ചയില്‍ 176 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. ഈ വര്‍ഷമാദ്യം തിരുവനന്തപുരം, കോഴിക്കോട്, ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് ഇത്തിഹാദ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി ഇത്തിഹാദ് നല്‍കുന്നുണ്ട്. 2004 സെപ്തംബര്‍ 26-ന് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍, ഇത്തിഹാദ് 172,000-ലധികം ഫ്ലൈറ്റുകള്‍ നടത്തി, ഇന്ത്യയ്ക്കും യുഎഇക്കും മറ്റ് സ്ഥലങ്ങള്‍ക്കും ഇടയില്‍ 26 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ച് ഇത്തിഹാദ്‌ സര്‍വീസ് നടത്തിയിട്ടുണ്ട് .

Related posts

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ല; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കും

Aswathi Kottiyoor

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണം , മുഖ്യമന്ത്രിക്ക് വിനയന്‍റ കത്ത്

Aswathi Kottiyoor

മൊബൈൽ ആപ്പ് തകരാറിലായി: നെറ്റ്ബാങ്കിങ് ഉപയോഗിക്കണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്.

Aswathi Kottiyoor
WordPress Image Lightbox