ഇരിട്ടി: മേലെസ്റ്റാൻഡ് മുതൽ പഴഞ്ചേരി മുക്ക് വരെയുള്ള റോഡ് അരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടിയുമായി പോലീസ്. റോഡിൻറെ ഇരുവശങ്ങളിലായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ ജോലിക്ക് പോകുന്നവർ അതിരാവിലെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ രാത്രിയോടെയാണ് തിരികെ എടുക്കാറുള്ളത്. ഇതോടെ ടൗണിൽ മറ്റ് ആവശ്യങ്ങൾക്കായി വരുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാതാവുകയാണ്. പേപാർക്കിംഗ് സംവിധാനങ്ങൾ ഉണ്ടായിട്ടും വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതിനെതിരെയാണ് പോലീസിന്റെ ഇടപെടൽ. റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ പതിപ്പിക്കുന്ന സ്റ്റിക്കറിൽ അപ്പോഴത്തെ സമയവും രേഖപ്പെടുത്തും തുടർന്ന് മൂന്നു മണിക്കൂറിനു ശേഷം മാറ്റിയില്ലെങ്കിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുകയും പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇരിട്ടി സിഐ എ.കുട്ടികൃഷ്ണൻ, എസ് ഐ റെജി സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കുന്നത്. എല്ലാദിവസവും സ്റ്റിക്കർ പതിപ്പിക്കുവാൻ മാത്രമായി പോലീസുകാരെ നിയമിക്കുന്നുണ്ട്. ‘പോലീസിന്റെ ഈ നടപടിയെ ഇരിട്ടിയിലെ വ്യാപാരികൾ സ്വാഗതം ചെയ്യുന്നു’ എന്ന് ഇരട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് അയ്യൂബ് പൊയിലിയൻ പറഞ്ഞു.
- Home
- Uncategorized
- ഇരിട്ടി ടൗണിലെ അനധികൃത പാർക്കിംഗ്; നടപടിയുമായി പോലീസ്