September 19, 2024
  • Home
  • Uncategorized
  • അളവിലും തൂക്കത്തിലും മായം; തിരുവനന്തപുരത്ത് 348 സ്ഥാപനങ്ങളിൽ പരിശോധന, 2.54 ലക്ഷം പിഴയീടാക്കി, 76 കേസുകൾ
Uncategorized

അളവിലും തൂക്കത്തിലും മായം; തിരുവനന്തപുരത്ത് 348 സ്ഥാപനങ്ങളിൽ പരിശോധന, 2.54 ലക്ഷം പിഴയീടാക്കി, 76 കേസുകൾ


തിരുവനന്തപുരം: കച്ചവടസ്ഥാപനങ്ങളില്‍ അളവ് തൂക്ക നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ ഓണക്കാല പ്രത്യേക പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ 2,54,000 രൂപ പിഴയീടാക്കി. 348 സ്ഥാപനങ്ങളിലാണ് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തിയത്. വിവിധ നിയമലംഘനങ്ങൾക്ക് 76 കേസുകളെടുത്തു. വിവിധ സ്ഥാപനങ്ങളിൽ നിന്നായാണ് 2,54,000 രൂപ പിഴയീടാക്കിയത്. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ അബ്ദുൽ ഖാദർ, അഡീഷണൽ കൺട്രോളർ റീന ഗോപാൽ എന്നിവരുടെ നിർദേശാനുസരണം ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ സി. ഷാമോന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

അളവിലും തൂക്കത്തിലുംമുള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉത്പന്നങ്ങളുടെ വിൽപന എന്നിവയ്ക്കാണ് നടപടി സ്വീകരിച്ചത്. പിഴ അടക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

Related posts

കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Aswathi Kottiyoor

രാഹുല്‍ വയനാട്ടിലേക്ക്; കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കും

Aswathi Kottiyoor

കളമശ്ശേരി സ്ഫോടനത്തിന് ശേഷം വിക്കറ്റ് ഗേറ്റ് പൂട്ടി, വട്ടംചുറ്റി തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ജീവനക്കാര്‍

Aswathi Kottiyoor
WordPress Image Lightbox