23.7 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഓണാഘോഷവും ടീച്ചേഴ്സ് ഡേ ആഘോഷവും സംഘടിപ്പിച്ചു
Uncategorized

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഓണാഘോഷവും ടീച്ചേഴ്സ് ഡേ ആഘോഷവും സംഘടിപ്പിച്ചു


കേളകം: ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഓണാഘോഷവും ടീച്ചേർസ് ഡേ ആഘോഷവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കേളകം സബ് ഇൻസ്പെക്ടർ രമേശ്‌ എം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോബി കെ.പി കാട്ടാംകോട്ടിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അഭിഷിക്ത എസ്ഐസി, ഫാദർ വർഗീസ് ചങ്ങനാമഠത്തിൽ, കേളകം എസ്.ഐ. സുനിൽ എന്നിവർ സംസാരിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറിമാരായ സൂരജ് ഇ കെ, റീന കെ, ലോക്കൽ മാനേജർ സി സദാനന്ദ എസ്.ഐ.സി എന്നിവർ പങ്കെടുത്തു. ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പൂക്കള മത്സരവും വടംവലി മത്സരവും സംഘടിപ്പിക്കുകയും സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പായസ വിതരണം നടത്തുകയും ചെയ്തു. കുട്ടികൾ അവരുടെ ക്ലാസുകളിൽ ഓണസദ്യ ഒരുക്കി. ടീച്ചേഴ്സ് ഡേ അനുബന്ധിച്ച് കുട്ടികൾക്കായി ടീച്ചേഴ്സ് മനോഹരമായ കലാ പരിപാടികളും സംഘടിപ്പിച്ചു.

Related posts

കോതമംഗലത്തും ഭീതിയായി കാട്ടാനക്കൂട്ടം, മണികണ്ഠൻ ചാലിനടുത്ത് ആനക്കൂട്ടം വീട് തകർത്തു

Aswathi Kottiyoor

കേരളത്തെ നടുക്കിയ ക്രൂരത; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും…

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന കൗൺസിൽ തെരെഞ്ഞെടുപ്പ് നാളെ

Aswathi Kottiyoor
WordPress Image Lightbox