22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
Uncategorized

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

ദില്ലി:സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വാസോച്ചാശം നല്‍കുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയിച്ചിട്ടുള്ളതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാ​ഗത്തിലാണ് ചികിത്സ. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

Related posts

വനിതാ ഹോസ്റ്റൽ ശുചിമുറികളിൽ ഒളിക്യാമറകൾ കണ്ടെത്തി, പിന്നിൽ സീനിയർ വിദ്യാർഥി, പിടികൂടിയത് 300ഓളം വീഡിയോ

Aswathi Kottiyoor

15,000 എ.എ.വൈ കാർഡുകളുടെ വിതരണം നാളെ

Aswathi Kottiyoor

കുട്ടികൾ പറമ്പിൽ കളിച്ചുകൊണ്ടിരിക്കെ സംശയം തോന്നി നോക്കി; കൂറ്റൻ പെരുമ്പാമ്പ് കാവലിരുന്നത് 35 മുട്ടകൾക്ക്

Aswathi Kottiyoor
WordPress Image Lightbox