രാത്രിയും വിദ്യാർഥികൾ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടർന്നു. സംഭവവുമായി ബന്ധപ്പെട്ട് ആൺകുട്ടികളുടെ ഹോസ്റ്റലിൽ താമസിക്കുന്ന ബിടെക് അവസാന വർഷ വിദ്യാർഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
വനിതാ ഹോസ്റ്റൽ വാഷ്‌റൂമിൽ നിന്ന് 300-ലധികം ഫോട്ടോകളും വീഡിയോകളും ഇയാൾ ചിത്രീകരിച്ചതായും ചില വിദ്യാർഥികൾ വിജയിൽ നിന്ന് ഈ വീഡിയോകൾ പണം നൽകി വാങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. ക്യാമറ സ്ഥാപിച്ചതിലും വീഡിയോകൾ നൽകിയതിലും കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്നുംപൊലീസ് പറഞ്ഞു.