24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഗംഗാവലി പുഴയുടെ വൃഷ്‌ടി പ്രദേശത്ത് മഴ മാറി, ഷിരൂരിൽ അർജ്ജുനായുള്ള തെരച്ചിൽ വീണ്ടും തുടങ്ങാൻ തീരുമാനം
Uncategorized

ഗംഗാവലി പുഴയുടെ വൃഷ്‌ടി പ്രദേശത്ത് മഴ മാറി, ഷിരൂരിൽ അർജ്ജുനായുള്ള തെരച്ചിൽ വീണ്ടും തുടങ്ങാൻ തീരുമാനം

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുൻ അടക്കമുള്ളവർക്കായി അടുത്ത ആഴ്ച തെരച്ചിൽ പുനരാരംഭിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാർവാർ കളക്ടറേറ്റിൽ ചേരുന്ന യോഗത്തിലുണ്ടാകും. തെരച്ചിലിനായുള്ള വലിയ ഡ്രഡ്‌ജർ ഗോവ തുറമുഖത്ത് നിന്ന് ബുധനാഴ്ച പുറപ്പെട്ടേക്കുമെന്നും വിവരമുണ്ട്. ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്‌ജർ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് എത്താൻ 30 മുതൽ 40 മണിക്കൂർ സമയം എടുക്കുമെന്നാണ് വിവരം. ടഗ് ബോട്ടിലാണ് ഡ്രഡ്ജർ കൊണ്ടുവരിക. കാലാവസ്ഥ നിലവിൽ അനുകൂലമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ നാല് ദിവസം ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല. ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related posts

ഡി വൈ എഫ്ഐ അടക്കാത്തോട് മേഖലാകമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു

Aswathi Kottiyoor

തലസ്ഥാനത്ത് നിന്നും കാണാതായ 12 കാരനെ കണ്ടെത്തിയത് പരിചയക്കാരൻ, റോഡിലൂടെ നടന്ന് പോയത് 5 കിലോമീറ്ററോളം

Aswathi Kottiyoor

കോളജ് വിദ്യാർഥിനി ഹണിട്രാപ്പിൽ കുരുക്കി, വിഡിയോ പുറത്ത്; 72കാരൻ ജീവനൊടുക്കി

WordPress Image Lightbox