22.3 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • ചക്രവാതചുഴി ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, കേരളത്തിൽ ഒരാഴ്ച മഴ സാധ്യതയെന്ന് അറിയിപ്പ്
Uncategorized

ചക്രവാതചുഴി ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, കേരളത്തിൽ ഒരാഴ്ച മഴ സാധ്യതയെന്ന് അറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സജീവമായി തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതാണ് കേരളത്തിലെ മഴ സാധ്യത സജീവമാക്കുന്നത്.

കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8 ന് ശക്തമായ മഴക്ക് സാധ്യതയെന്നുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സെപ്റ്റംബർ 8 ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

കോട്ടയത്ത് മട വീഴ്ച; 220 ഏക്കറിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങി

Aswathi Kottiyoor

പത്തനംതിട്ടയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു

Aswathi Kottiyoor

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Aswathi Kottiyoor
WordPress Image Lightbox