22.3 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ആദിവാസി ഊരുകളിൽ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തു; സ്ഥാപന ഉടമയ്ക്ക് ഏഴ് ലക്ഷം രൂപ പിഴ
Uncategorized

ആദിവാസി ഊരുകളിൽ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തു; സ്ഥാപന ഉടമയ്ക്ക് ഏഴ് ലക്ഷം രൂപ പിഴ

ഇടുക്കി: ആദിവാസി കോളനികളിൽ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴച്ചുമത്തി. കേരശക്തി എന്ന വെളിച്ചെണ്ണ വിതരണം ചെയ്ത ഷിജാസ് എന്ന സ്ഥാപന ഉടമ ഏഴ് ലക്ഷം രൂപ പിഴ ഒടുക്കണമെന്ന് ഇടുക്കി ജില്ലാകളക്ടർ ഉത്തരവിട്ടു.

ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിൽ ആയിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ എത്തിച്ചിരുന്നത്. ഇത് ഉപയോഗിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്ഥാപന ഉടമ 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് കളക്ടറുടെ നിർദ്ദേശം.

Related posts

തൃശ്ശൂർ എടുക്കുമോ? കേരളം ആകാംക്ഷയോടെ വീക്ഷിച്ച തൃശ്ശൂരിൽ സുരേഷ് ഗോപി മുന്നിൽ

Aswathi Kottiyoor

സുരക്ഷിതമല്ല,വേണ്ടത്ര സൗകര്യമില്ല,പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് അനുമതിയില്ല

Aswathi Kottiyoor

കെജ്‌രിവാളിന് ഇന്ന് നിർണായക ദിനം; ഹർജി ഡൽ​ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox