22.2 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • സ്വർണവില ഇന്നും കുറഞ്ഞു; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ
Uncategorized

സ്വർണവില ഇന്നും കുറഞ്ഞു; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് സംസ്ഥാനത്ത് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇന്നും 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53560 രൂപയാണ്.

കഴിഞ്ഞ ആഴ്ച 600 രൂപ പവന് വർധിച്ചിരുന്നു. വിവാഹങ്ങൾ കൂടുതൽ നടക്കുന്നതിനാൽ സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6695 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5545 രൂപയാണ്.

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്നലെ വെള്ളിയുടെ വില ഒരു രൂപ വർധിച്ചിരുന്നു. ഇന്ന് രണ്ട് രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 91 രൂപയാണ്.

Related posts

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം; ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും

Aswathi Kottiyoor

എക്സൈസ് കലാകായികമേള ഫുട്ബോളിൽ കണ്ണൂർ ജേതാക്കൾ

Aswathi Kottiyoor

ഗാസയിൽ വീണ്ടും സ്കൂൾ കെട്ടിടത്തിന് നേരെ ഇസ്രയേൽ ആക്രമണം, 90ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox