21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • *അസൗകര്യങ്ങളുടെ നടുവിൽ നിന്നും ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ വാടക കെട്ടിടത്തിലേക്ക്*
Uncategorized

*അസൗകര്യങ്ങളുടെ നടുവിൽ നിന്നും ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ വാടക കെട്ടിടത്തിലേക്ക്*


ഇരിട്ടി : അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസ് പുന്നാടുള്ള പുതിയ വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി.എൽ. ഷിബു ഉത്ഘാടനം നിർവഹിച്ചു.അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി. ‘കെ.സതീഷ് കുമാർ, ഇരിട്ടി സർക്കിൾ ഇൻസ്പെക്ടറുടെ ചുമതലയുള്ള മട്ടന്നൂർ റേഞ്ച് ഇൻസ്പെക്ടർലോതർ പെരേര, ഇരിട്ടി ഇൻസ്പെക്ടർ അജീബ് ലബ്ബ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മൽ, സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എ.പ്രനിൽ കുമാർ,എം.ബി സുരേഷ് ബാബു,നെൽസൺ ടി തോമസ്,ജി ദൃശ്യ,കെട്ടിട ഉടമ അമ്മാളു അമ്മ ഗണപതിയാടൻ എന്നിവർ സംസാരിച്ചു.എക്സൈസ് ജീവനക്കാരും അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.2007 ൽ ഇടതുപക്ഷ ഗവൺമെൻ്റിൽ പി.കെ.ഗുരുദാസൻ എക്സൈസ് മന്ത്രിയായിരുന്നപ്പോഴാണ് ഇരിട്ടിയിൽ എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കുന്നത്.തുടർന്ന് വിവിധ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ച ഓഫീസിന് പിണറായി സർക്കാർ ഇരിട്ടി മിനി സിവിൽ സ്റ്റേഷനിൽ പുതിയ ഓഫീസ് അനുവദിച്ചിട്ടുണ്ട്.മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനം പൂർത്തിയാവുന്ന മുറക്ക് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കും.

Related posts

ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു.*

Aswathi Kottiyoor

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹർത്താൽ; വൈകിട്ട് 6 മണി വരെ; ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷത്തിൽ പ്രതിഷേധം

Aswathi Kottiyoor

ജോലി മാറുമ്പോൾ പിഎഫ് എങ്ങനെ മാറ്റും; ഏപ്രിൽ ഒന്ന് മുതലുള്ള പുതിയ നിയമം അറിയാം

Aswathi Kottiyoor
WordPress Image Lightbox