29.2 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • കുടിവെള്ള പദ്ധതിയുടെ പേരിൽ അശാസ്ത്രീയമായി റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ദ്രോഹം: എസ്‌ഡിപിഐ
Uncategorized

കുടിവെള്ള പദ്ധതിയുടെ പേരിൽ അശാസ്ത്രീയമായി റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ദ്രോഹം: എസ്‌ഡിപിഐ

കേളകം: ജലനിധി കുടിവെള്ള പദ്ധതിയുടെ പേരിൽ സഞ്ചാര യോഗ്യമായ റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ദ്രോഹമാണെന്നു എസ്‌ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കൺവെൻഷൻ. കേളകം പഞ്ചായത്തിലെ അടക്കാത്തോട് അരുവിക്കര റോഡ്, കരിയങ്കാപ്പ് അംഗൻവാടി റോഡ്, മൃഗാശുപത്രി റോഡ് തുടങ്ങി പ്രദേശത്തെ മിക്ക റോഡുകളും വ്യക്തമായ ആസൂത്രണമില്ലാതെയും സമാന്തര സംവിധാനം ഒരുക്കാതെയും അശാസ്ത്രീയമായ രീതിയിൽ വെട്ടിപ്പൊളിച്ച് താറുമാറാക്കുന്ന ജനദ്രോഹപരമായ നടപടിയിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണം. റോഡിന്റെ വശങ്ങളിൽ കുടിവെള്ള പൈപ്പിട്ടാൽ കുഴി മൂടി പൂർവ്വ സ്ഥിതിയിലാക്കി സഞ്ചാരയോഗ്യമാക്കേണ്ടത് കൊണ്ട്ട്രാക്ടര്മാരുടെ ഉത്തരവാദിത്വമാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ റോഡ് ഉപരോധവും, പഞ്ചായത്ത് പ്രസിഡന്റിനു നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. എത്രയും വേഗം ഇതിനു പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭത്തിന്‌ പാർട്ടി മുന്നോട്ടുവരുമെന്നും കൺവൻഷൻ മുന്നറിയിപ്പ് നൽകി.

കൺവെൻഷനിൽ എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് പ്രസിഡന്റ് ഷാജഹാൻ കാലായിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശരീഫ് കൊച്ചുപറമ്പിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ അടുത്ത മൂന്നു വർഷത്തേക്കുള്ള ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഷാനവാസ് കാവുങ്കലിനേയും, സെക്രട്ടറിയായി ഷാജഹാൻ കാലായിലിനേയും തിരഞ്ഞെടുത്തു. അലിക്കുട്ടി പുതുപ്പറമ്പിൽ (വൈ:പ്രസിഡന്റ്), സലീം തയ്യിൽ (ജോ: സെക്രട്ടറി), ഷമീർ തുണ്ടിയിൽ (ട്രഷറർ ) എന്നിവരാണ് മറ്റുഭാരവാഹികൾ. താജുദ്ധീൻ എൻ.എ, ശരീഫ് കെ.എൻ എന്നിവരെ പഞ്ചായത്ത് കമ്മിറ്റി കൗൺസിലർമാരായും തിരഞ്ഞെടുത്തു. വിമൻ ഇന്ത്യ മൂവ്മെന്റ് ബ്രാഞ്ച് പ്രസിഡന്റ് അൻസൽന ജലീൽ, വൈസ് പ്രസിഡന്റ്: ഷീബ അഹമ്മദ്, ജോ: സെക്രട്ടറി: ജുമൈല അലിക്കുട്ടി, ട്രഷറർ ഷാഹിന താജുദ്ധീൻ, നൂർജഹാൻ ശരീഫ് സംബന്ധിച്ചു. എസ്ഡിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, മണ്ഡലം കമ്മിറ്റി അംഗം ഷമീർ മുരിങ്ങോടി എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related posts

പട്ടാമ്പി പുഴയിലെ ജലനിരപ്പുയരുന്നു, ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രയ്ക്കും വിലക്ക്

Aswathi Kottiyoor

കേളകത്ത് കിഡ്സ് 7s ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി*

Aswathi Kottiyoor

തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox