22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി, പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, ഡോക്ടർക്കെതിരെ കേസ്
Uncategorized

വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി, പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, ഡോക്ടർക്കെതിരെ കേസ്


ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്.

ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറിനുളളിൽ രക്തം കട്ടപിടിച്ചു. രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്. നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Related posts

അറിയിപ്പ് ;

വാഹനാപകടത്തിൽ മകൻ കിടപ്പിലായി; ദുരിതക്കയത്തിൽ നിന്ന് കരകയറാൻ കാരുണ്യം തേടി ഒരമ്മ

Aswathi Kottiyoor

ബേലൂർ മഖ്ന ദൗത്യത്തിന് വെല്ലുവിളിയായത് മണ്ണുണ്ടിയിലെ കുറ്റിക്കാടുകൾ; ഭൂപ്രകൃതി മനസിലാക്കാനും പ്രയാസം

Aswathi Kottiyoor
WordPress Image Lightbox