20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കൊവിഡ് കാലത്ത് വാങ്ങിയ ഉപകരണങ്ങൾ പാഴാക്കി; മലപ്പുറം നഗരസഭാ കാര്യാലയത്തിനു മുകളിൽ തുരുമ്പെടുത്തു നശിക്കുന്നു
Uncategorized

കൊവിഡ് കാലത്ത് വാങ്ങിയ ഉപകരണങ്ങൾ പാഴാക്കി; മലപ്പുറം നഗരസഭാ കാര്യാലയത്തിനു മുകളിൽ തുരുമ്പെടുത്തു നശിക്കുന്നു

മലപ്പുറം: കൊവിഡ് കാലത്തു വാങ്ങിക്കൂട്ടിയ ഉപകരണങ്ങൾ നഗരസഭാ കാര്യാലയത്തിനു മുകളിൽ തുരുമ്പെടുത്തു നശിക്കുന്നു. പൊന്നാനിയിലെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് പ്ലാനിലേക്ക് പൊന്നാനി നഗരസഭ വാങ്ങിയ ഉപകരണങ്ങളാണ് നശിക്കുന്നത്. ചവറ്റുകൊട്ടയിലേക്കു തള്ളിയത് ലക്ഷങ്ങളുടെ ഉപകരണങ്ങളാണ്.

കട്ടിൽ തുരുമ്പെടുത്ത് ഉപയോഗ യോഗ്യമല്ലാതായി. ഏതാനും കട്ടിലുകൾ ദുരിതാശ്വാസ ക്യാംപിലേക്ക് ഇത്തവണ ഉപയോഗിക്കാൻ കൊണ്ടുപോയതൊഴിച്ചാൽ ബാക്കിയെല്ലാം അധികൃതർ പാഴാക്കിക്കളഞ്ഞു. ഒന്നിനും കണക്കില്ല. എത്ര സാധനങ്ങൾ ബാക്കിയുണ്ട്, ഏതെല്ലാം തുരുമ്പെടുത്തു, എത്രയെണ്ണം ഉപയോഗയോഗ്യമാണ് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും നഗരസഭയ്ക്കും ആരോഗ്യ വകുപ്പിനും ഉത്തരമില്ല. കട്ടിലും അനുബന്ധ സാധനങ്ങളുമെല്ലാം വാങ്ങിയത് ആരോഗ്യ വകുപ്പാണ്. നഗരസഭ ഈ ഇനങ്ങളിൽ പണം ചെലവഴിച്ചിട്ടില്ലെന്നാണ് വിവരം. ഉപകരണങ്ങളെല്ലാം നഗരസഭാ കാര്യാലയത്തിനു മുകളിൽ കൊണ്ടുവന്നു കൂട്ടിയിടുകയായിരുന്നു. പാത്രങ്ങൾ മിക്കതും ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ കറ വീണും തുരുമ്പെടുത്തും കിടക്കുകയാണ്.

അക്കാലത്തെ ഫയലുകളും കുന്നുകൂട്ടിയിട്ടിട്ടുണ്ട്. പല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഉപകരണങ്ങളാണ് കൂട്ടിയിട്ടു നശിപ്പിക്കുന്നത്. ഉപകരണങ്ങൾ വാങ്ങിച്ചതിലും തുടർ നടപടികളിലും അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

Related posts

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം

മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾ മരിച്ചു; ദാരുണ സംഭവം ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിൽ

Aswathi Kottiyoor

മുതിർന്ന കോൺഗ്രസ് നേതാവ് പി എ ജോസഫ് അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox