23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ഭരണ സമിതി പിരിച്ചുവിട്ടതോടെ ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞ് അമ്മ; ഒറ്റയ്ക്ക് നേരിടണം, നയിക്കാനാര്, തിരക്കിട്ട ചർച്ചകൾ
Uncategorized

ഭരണ സമിതി പിരിച്ചുവിട്ടതോടെ ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞ് അമ്മ; ഒറ്റയ്ക്ക് നേരിടണം, നയിക്കാനാര്, തിരക്കിട്ട ചർച്ചകൾ


കൊച്ചി: ഭരണസമിതി പിരിച്ചു വിട്ടതോടെ താരങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മറുപടി പറയേണ്ട ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു താര സംഘടന അമ്മ. ഭരണസമിതിയിൽ ഉണ്ടായിരുന്നവർക്കു നേരെ ഉയർന്ന ആരോപണങ്ങൾ അടക്കം അവരവർ ഒറ്റയ്ക്ക് നേരിടേണ്ടി വരും. അമ്മയെ ഇനി ആര് നയിക്കും എന്നതിലും പുതിയ ഭരണ സമിതിയിൽ ആരൊക്കെ എന്നതിലുമെല്ലാം നടീ നടൻമാർക്കിടയിൽ ചർച്ച തുടങ്ങി.

തെരഞ്ഞെടുപ്പ് നടന്നു പുതിയ ഭരണ സമിതി അധികാരത്തിൽ വരാൻ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ അഡ്ഹോക്ക് കമ്മറ്റി തുടരും. അവശ കലാകാരൻമാർക്കും നൽകുന്ന പ്രതിമാസ കൈനീട്ടമടക്കം മുറപോലെ തുടരുമെന്നാണ് അമ്മയിലെ അംഗങ്ങൾ അറിയിക്കുന്നത്. അതേസമയം, താരങ്ങൾ ഒരുമിച്ച് അടുത്ത മാസം കൊച്ചിയിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടിയിൽ മാറ്റം വന്നേക്കും.

ഇന്നലെ ഉച്ചയോടെയാണ് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് അധ്യക്ഷൻ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്‍റ് സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെ കൂട്ട രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.

Related posts

ആധാരമെഴുത്തുകാർക്ക് 5000 രൂപ ഓണക്കാല ഉത്സവബത്ത

Aswathi Kottiyoor

‘വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തി’; സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ

Aswathi Kottiyoor

ഹൃദയഘാതത്തെ തുടർന്ന് പ്രവാസി ഡോക്ടര്‍ നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox