24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ‘അടുത്തേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു, തലമുടി പിടിച്ചുവലിച്ചു’; പൊലീസിനെതിരെ പാലക്കാട്ടെ 17കാരൻ
Uncategorized

‘അടുത്തേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു, തലമുടി പിടിച്ചുവലിച്ചു’; പൊലീസിനെതിരെ പാലക്കാട്ടെ 17കാരൻ

പാലക്കാട്: കടയിൽ നിന്ന് ഇറങ്ങിയപ്പോൾ പൊലീസ് അടുത്ത് വണ്ടി നിർത്തി മുടി പിടിച്ച് വലിച്ചുവെന്നും മുഖത്തിടിച്ചുവെന്നും പാലക്കാട്ടെ വിദ്യാ‍ർത്ഥി. പാലക്കാട് നെന്മാറയിലാണ് 17 കാരനെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചത്. പേര് പോലും ചോദിക്കാതെ അടുത്തേക്ക് വാ എന്ന് പറഞ്ഞ് വിളിച്ചാണ് ഇടിച്ചതെന്നും എസ് ഐയാണ് മുടി പിടിച്ചുവലിച്ചതെന്നും വിദ്യാ‍ർത്ഥി പറഞ്ഞു.

ലാത്തിയെടുത്ത് കുത്താൻ വന്നപ്പോൾ അവിടെ നിന്ന് മാറി. എസ്ഐയെ ആദ്യമായാണ് കാണുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് മർദിച്ചതെന്നും ലഹരി ഉപയോഗിക്കാറില്ലെന്നും വിദ്യാ‍ർത്ഥി വ്യക്തമാക്കി.

അതേസമയം റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു. ആലത്തൂർ ഡിവൈഎസ്പിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ‌റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ആനന്ദ് അറിയിച്ചു.

ലഹരി പരിശോധനയാണെന്ന വിവരമാണ് പ്രാഥമികമായി ലഭിച്ചത്. വിശദമായ അന്വേഷണം നടത്താൻ ആലത്തൂർ ഡിവൈഎസ്പിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് മേധാവി ആർ ആനന്ദ് വ്യക്തമാക്കി.

എന്നാൽ വിദ്യാർത്ഥിയെ മർദ്ദിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് പൊലീസ്. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധന മാത്രമാണ് എസ്ഐ നടത്തിയതെന്നും ആലത്തൂർ ഡിവൈഎസ്പി പറഞ്ഞു. വിശദമായ അന്വേഷണ റിപ്പോർട്ട് ഡിവൈഎസ്പി ഇന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയേക്കും. മകനെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പരാതി സമർപ്പിക്കും എന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ അറിയിച്ചു.

Related posts

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Aswathi Kottiyoor

തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് ദമ്പതികള്‍ ഉൾപ്പെടെ 3 പേർ മരിച്ചു; 3 പേർക്ക് പരുക്ക്

അടുത്ത വീട്ടിലേക്ക് വീണ പന്തെടുക്കാന്‍ പോയ 10 വയസുകാരനെ മര്‍ദിച്ചു; അയല്‍വാസിക്കെതിരെ പൊലീസ് കേസ്

Aswathi Kottiyoor
WordPress Image Lightbox