September 19, 2024
  • Home
  • Uncategorized
  • ‘അമ്മ സംഘടന നിലനിൽക്കണം, ജനാധിപത്യ ബോധമുള്ള ഭാരവാഹികൾ വരണം’; രാജിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഉഷ ഹസീന
Uncategorized

‘അമ്മ സംഘടന നിലനിൽക്കണം, ജനാധിപത്യ ബോധമുള്ള ഭാരവാഹികൾ വരണം’; രാജിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഉഷ ഹസീന

കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിലെ രാജിയില്‍ പ്രതികരിച്ച് നടി ഉഷ ഹസീന. രാജി സ്വാഗതം ചെയ്യുന്നുവെന്ന് നടി ഉഷ ഹസീന പറഞ്ഞു. തിരുത്തലിലുള്ള തുടക്കമാണെന്ന പ്രത്യാശയാണെന്നും നടി പറഞ്ഞു. അമ്മ സംഘടന നിലനിൽക്കണം. അർഹതയുള്ള ജനാധിപത്യ ബോധമുള്ള ഭാരവാഹികൾ വരണം. സ്ത്രീകൾക്ക് ഭാരവാഹിത്വം ലഭിക്കണമെന്നും ഉഷ ഹസീന പ്രതികരിച്ചു.

‘മുൻപേ പല പ്രശ്നങ്ങൾ വന്നപ്പോഴും ലാലേട്ടൻ രാജിവെച്ചുപോകാനിരുന്നതാണ്. അദ്ദേഹത്തെ നിർബന്ധിച്ച് പിടിച്ചിരുത്തിയതാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക്. നേരത്തെയുള്ള വിഷയം വന്നപ്പോഴെ അദ്ദേഹം പറഞ്ഞതാണ് താത്പര്യമില്ലെന്ന്. ഭയങ്കര സങ്കടമായിരുന്നു അദ്ദേഹത്തിന്. ഇപ്പോൾ രാജിവെച്ചതിനെ സ്വാ​ഗതം ചെയ്യുന്നു. അമ്മ സംഘടനയെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല. അമ്മ സംഘടനയിലുള്ള കുറേ ആൾക്കാര്‍ കാണിച്ചുക്കൂട്ടുന്ന ഇത്തരം പ്രവർത്തികൾക്കെതിരെയാണ് ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നത്. പല രീതിയിലുള്ള കാര്യങ്ങളുണ്ട്. ലൈം​ഗികാതിക്രമങ്ങൾ മാത്രമല്ല. പലപല കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ ഞങ്ങളെ സ്ത്രീകളെ കേൾക്കാൻ കഴിഞ്ഞ ജനറൽ ബോഡിയിൽ പോലും ആവശ്യപ്പെട്ടതാണ്.

ഞങ്ങളുടെ വിഷയങ്ങൾ കേൾക്കാനും ഞങ്ങൾക്ക് വേണ്ടി സംസാരിക്കാനും കരുത്തുള്ള ആരേയും പേടിക്കാത്ത ഒരു അം​ഗത്തെയെങ്കിലും വെക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ആ സമയത്ത് പകരം ഒരാളെ ഓപ്റ്റ് ചെയ്യാൻ അവസരം ഉണ്ടായിട്ടും, ഞങ്ങളുടെ അഭിപ്രായം മാനിച്ചുകൊണ്ട് അത്തരം ഒരാള്‍ വരുമെന്ന് പറഞ്ഞിട്ടുപോലും അങ്ങനെയൊരാളെയല്ല വെച്ചത്. ആ ആൾ വന്നിരുന്ന് പറഞ്ഞത് നമ്മൾ എല്ലാവരും കേട്ടതാണ്. ഈ ജനറൽ ബോഡി കഴിഞ്ഞ ശേഷം അമ്മയ്ക്ക് ഞാൻ രണ്ട് കത്തയച്ചിരുന്നു. ഞങ്ങളെ കേൾക്കുന്ന അഭിപ്രായങ്ങൾ പരിഗണിക്കുന്ന ആളായിരിക്കണം എന്ന ആവശ്യമുന്നയിച്ചുള്ളതായിരുന്നു ആദ്യത്തെ കത്ത്. തീർച്ചയായിട്ടും അങ്ങനെയായിരിക്കുമെന്നാണ് ജനറൽ സെക്രട്ടറി മറുപടി അയച്ചത്. എന്നാല്‍ ഒരു വിഭാ​ഗം സ്ത്രീകൾ പറഞ്ഞതൊന്നും കേൾക്കാതെയുള്ള പെരുമാറ്റവും തിര‍ഞ്ഞെടുപ്പുമാണ് ഉണ്ടായത്’, ഉഷ പറഞ്ഞു.

Related posts

കാത്ത് നിന്നിട്ടും വനംവകുപ്പെത്തിയില്ല; പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Aswathi Kottiyoor

വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്; എസ്എഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി

Aswathi Kottiyoor

പാലക്കാട് മാത്രമല്ല, കൊല്ലം തൃശൂർ ജില്ലകളിലും ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox