ചോദ്യം ചെയ്യലിനെത്തിച്ചത് മുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകക്കേസിൽ താൻ നിരപരാധിയാണെന്ന വാദം ഉന്നയിച്ചതിന് പിന്നാലെയാണ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കുന്നത്. തെളിവുകൾ നിരത്തി ചോദ്യം ചെയ്തെങ്കിലും കൃത്യം നടക്കുന്ന സമയത്തും താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്ന വാദമാണ് പ്രതി ഉന്നയിച്ചത്.
കൊൽക്കത്ത പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. പിന്നീടാണ് താൻ നിരപരാധിയാണെന്നും കുറ്റകൃത്യത്തിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നുവെന്നും മൊഴി മാറ്റിയത്. ജയിൽ ഗാർഡുകളോടും സംഭവത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു റോയിയുടെ പ്രതികരണം.